എന്റെ വീട്ടിൽ ഗ്യാസ് ക്ഷാമമില്ല, ബാക്കപ്പായി ട്വിങ്കിൾ രണ്ട് ഇലക്‌ട്രിക് സ്റ്റൗ വാങ്ങിയിട്ടുണ്ട്: അക്ഷയ് കുമാർ

മുംബൈ ക്ലീൻ ലീഗിന്റെ ഭാഗമായി നടന്ന നഗര ശുചീകരണ മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ
ബോളിവുഡ് നടൻ അക്ഷയ് കുമാർ
ബോളിവുഡ് നടൻ അക്ഷയ് കുമാർSource: ANI
Published on
Updated on

ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം തന്റെ കുടുംബം എങ്ങനെയാണ് നേരിടുന്നതെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിച്ച മുംബൈ ക്ലീൻ ലീഗിന്റെ ഭാഗമായി നടന്ന നഗര ശുചീകരണ മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

"എന്റെ വീട്ടിൽ ഇതുവരെ ഗ്യാസ് ക്ഷാമമില്ല. പക്ഷേ ട്വിങ്കിൾ ഇപ്പോഴെ രണ്ട് ഇലക്ട്രിക് സ്റ്റൗ ബാക്കപ്പായി വാങ്ങിയിട്ടുണ്ട്. അത് വീട്ടിലെത്തിയോ എന്ന് അറിയില്ല," അക്ഷയ് കുമാർ പറഞ്ഞു. ശുചീകരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് താൻ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്ത് ശുചീകരണ യജ്ഞത്തിൽ പങ്കാളിയായതെന്നും നടൻ കൂട്ടിച്ചേർത്തു. അക്ഷയ്‌ ആണ് ഇന്ത്യൻ പ്രീമിയർ ലീഗിന് സമാനമായി 'ശുചീകരണ ലീഗ്' എന്ന ആശയം മുനിസിപ്പൽ കോർപ്പറേഷന് മുന്നിൽവച്ചത്.

ബോളിവുഡ് നടൻ അക്ഷയ് കുമാർ
"സർക്കാർ 4 ഒരുങ്ങുന്നു, ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും"; അപ്ഡേറ്റുമായി രാം ഗോപാൽ വർമ

അതേസമയം, പ്രിയദർശൻ ചിത്രം 'ഭൂത് ബംഗ്ല' ആണ് നടന്റെ അടുത്ത റിലീസ്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 2010ൽ ഇറങ്ങിയ 'ഖട്ട മീഠ' ആണ് ഇരുവരും അവസാനം ഒരുമിച്ച ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ 'ഭൂൽ ഭുലയ്യ' പോലെ 'ഭൂത് ബംഗ്ല'യും ഒരു ഹൊറർ-കോമഡി ചിത്രമാണ്.

ബോളിവുഡ് നടൻ അക്ഷയ് കുമാർ
"ചിരി വരുന്നില്ല! അൽപ്പം കടന്നുപോയി"; വിക്കി കൗശലിന്റെ 'വൈഫ് ജോക്കുകൾ'ക്ക് വിമർശനം

ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം. 2026 ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തും. ആദ്യം മെയ് 15നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി നേരത്തെയാക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com