"നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു"; രഞ്ജിത്തിന് എതിരായ പീഡന കേസിൽ പ്രതികരിച്ച് 'അമ്മ'

പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് 'അമ്മ'...
രഞ്ജിത്തിനെതിരായ പീഡന കേസിൽ പ്രതികരിച്ച് 'അമ്മ'
രഞ്ജിത്തിനെതിരായ പീഡന കേസിൽ പ്രതികരിച്ച് 'അമ്മ'Source: Files
Published on
Updated on

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ യുവനടിയുടെ പീഡനപരാതിയിൽ പ്രതികരണവുമായി താരസംഘടന 'അമ്മ'. സംവിധായകനെതിരെ യുവനടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് 'അമ്മ' പ്രതികരിച്ചു. സമുഹമാധ്യമ പോസ്റ്റിലാണ് ഇതുസംബന്ധിച്ച പ്രതികരണം 'അമ്മ' നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൻ്റെ പൂർണരൂപം:

എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമെന്ന നിലയിൽ മലയാള സിനിമ കാലാനുസ്രതമായി മാറണമെന്ന നിലപാടിൽ അമ്മ ഉറച്ച് നിൽക്കുന്നു.

സ്ത്രീ സുരക്ഷ എന്നത് ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാനമായ ഘടകമാണെന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു സംവിധായകന് എതിരെ യുവ നടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ,

നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു.

നേരത്തെ, വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭ്യന്തര പരാതി പരിഹാര സമിതി എന്തുകൊണ്ട് പ്രവർത്തിച്ചില്ല എന്ന് ചോദിച്ച ഡബ്ല്യൂസിസി ഒന്നും മാറിയിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ അധികാര ബന്ധങ്ങൾ ഐസിസിയെ നിശബ്ദമാക്കുന്നുവെന്നും സംഘടന നിരീക്ഷിച്ചു.

രഞ്ജിത്തിനെതിരായ പീഡന കേസിൽ പ്രതികരിച്ച് 'അമ്മ'
"ഒന്നും മാറിയിട്ടില്ല, സിനിമയുടെ അധികാര ബന്ധങ്ങൾ ഐ.സിയെ നിശബ്‌ദമാക്കി"; രഞ്ജിത്തിന് എതിരായ പീഡന കേസിൽ ഡബ്ല്യുസിസി

മാർച്ച് 31 രാത്രിയിലാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൂട്ടിങ് സെറ്റിൽ വച്ച് അതിക്രമം നേരിട്ടു എന്നാണ് നടിയുടെ പരാതി. സെറ്റിലുള്ളവർക്ക് അതിക്രമത്തെക്കുറിച്ച് അറിവുണ്ടെന്നും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് യുവതി കടന്നുപോയതെന്നുമാണ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞത്. കേസിൽ 14 ദിവസത്തേക്ക് റിമാൻഡിലായതിന് പിന്നാലെ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com