വെറുതെ ഭംഗിക്ക് വന്നുപോകുന്ന കഥാപാത്രങ്ങളോട് താൽപ്പര്യമില്ല, അത്തരം സിനിമകൾ ഒഴിവാക്കാറുണ്ട്: അനശ്വര രാജൻ

പുതിയ തെലുങ്ക് ചിത്രമായ 'ഇട്‌ലു അർജുന'യുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം
അനശ്വര രാജൻ
അനശ്വര രാജൻ
Published on
Updated on

കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമകളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടി അനശ്വര രാജൻ. വെറുതെ ഭംഗിക്ക് വന്നുപോകുന്ന വേഷങ്ങൾ ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അത്തരം സിനിമകൾ ഒഴിവാക്കാറുണ്ടെന്നും നടി വ്യക്തമാക്കി. പുതിയ തെലുങ്ക് ചിത്രമായ 'ഇട്‌ലു അർജുന'യുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

നവാഗതനായ അനീഷ് നായകനാകുന്ന ചിത്രമാണ് 'ഇട്‌ലു അർജുന'. സംസാരശേഷിയില്ലാത്ത അർജുന എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി എന്ന നായികാ കഥാപാത്രമായാണ് അനശ്വര എത്തുന്നത്.

"ഈ സിനിമയിലെ കീർത്തി എന്ന കഥാപാത്രത്തെ എനിക്ക് ഭയങ്കര ഇഷ്ടമായി. കീർത്തി നിഷ്കളങ്കയാണ്. വെറുതെ വന്നുപോകുന്ന വേഷങ്ങൾ ചെയ്യാൻ എനിക്ക് താൽപ്പര്യമില്ല. കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ സിനിമയിലെ കീർത്തിയിൽ ഒരു മാജിക്കുണ്ട്. അർജുന സംസാരിക്കില്ലെങ്കിലും അയാളുടെ നിശബ്ദത ഒരുപാട് സംസാരിക്കുന്നുണ്ട്. അതാണ് ഈ സിനിമ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം," നടി പറഞ്ഞു.

അനശ്വര രാജൻ
കരിയറിലെ 50ാം സിനിമ എഴുതി, സംവിധാനം ചെയ്യാൻ ഉണ്ണി മുകുന്ദൻ; ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

'ചാംപ്യൻ' എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇറങ്ങിയ ചിത്രം വലിയ ഹിറ്റായിരുന്നു. 'ഇട്‌ലു അർജുന'യ്ക്ക് പുറമേ 'അന്ത രാമുലോരു ചൂസുകുണ്ടാരു', 'കാക്ക' എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന 'കാക്ക'യിൽ ചിരഞ്ജീവിക്കൊപ്പമാണ് നടി എത്തുന്നത്. 2027 ജനുവരി 13ന് സംക്രാന്തി ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുക.

അനശ്വര രാജൻ
R&AW സ്ഥാപകൻ ആർ.എൻ കാവോയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നിർമാണം ധർമ പ്രൊഡക്ഷൻസ്, റിലീസ് 2028 ഓഗസ്റ്റിൽ

ഒക്ടോബർ 30നാണ് 'ഇട്‌ലു അർജുന' തിയേറ്ററുകളിലേക്ക് എത്തുന്നത്. കിഷോർ, മികേഷ് റിഷി, കലൈയരസൻ ഹരികൃഷ്ണൻ, ഇളങ്കോ കുമരവേൽ, ഗെറ്റപ്പ് ശ്രീനു, രഘു ബാബു, പ്രവീണ ലളിതാഭായ്, റോഹൻ റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തമൻ എസ് ആണ് സംഗീതം.

News Malayalam 24x7
newsmalayalam.com