അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; തീയതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി

ഇരുവരും നവംബർ 21ന് വിവാഹിതരാകും എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.
അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; തീയതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി
Published on: 
Updated on: 

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐപിഎൽ ടീമായ സൺറൈസേഴ്സിൻ്റെ സിഇഒ കാവ്യ മാരനും നവംബറിൽ വിവാഹിതരാകുന്നു. ഇരുവരും നവംബർ 21ന് വിവാഹിതരാകും എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.

കാവ്യയുടെ അച്ഛൻ കലാനിധി മാരനും അമ്മ കാവേരി മാരനും ചേർന്ന് രേവന്ത് റെഡ്ഡിയെ വിവാഹത്തിന് ക്ഷണിക്കുന്ന വീഡിയോ അദ്ദേഹം എക്സിൽ പങ്കുവച്ചു. ഇതോടെയാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായത്.

2025-ലാണ് അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ റിപ്പോർട്ടുകൾ തള്ളികൊണ്ട് അനിരുദ്ധ് രവിചന്ദർ രംഗത്തെത്തിയിരുന്നു. വിവാഹമോ...?ഇത്തരം പ്രചാരണങ്ങൾ നിർത്തു എന്നായിരുന്നു അനിരുദ്ധിൻ്റെ പ്രതികരണം. അനിരുദ്ധിൻ്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു ടിവി അഭിമുഖത്തിൽ അനിരുദ്ധിൻ്റെ വിവാഹത്തെക്കുറിച്ച് സൂചന നൽകിയത് വീണ്ടും ചർച്ചകൾക്ക് വഴിവച്ചു. അതേസമയം അനിരുദ്ധോ കാവ്യയോ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; തീയതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി
"അല്ല ബോലലോ, ഇതെന്ത് മലയാളം"; അനിരുദ്ധിനോട് സുരാജ്, കയ്യടിച്ച് ആരാധകർ

ഐശ്വര്യ രജനികാന്തിൻ്റെ സംവിധാനത്തിൽ 2012ൽ റിലീസായ 'ത്രീ' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ എന്ന സംഗീത സംവിധായകൻ്റെ അരങ്ങേറ്റം. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായിരുന്നു. അതിൽ തന്നെ 'കോലാവരി' എന്ന ഗാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അനിരുദ്ധിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ്റെ മകളാണ് കാവ്യാ മാരൻ. സൺ ടിവി നെറ്റ്‌വർക്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയുമാണ്.

News Malayalam 24x7
newsmalayalam.com