"അവിഹിതക്കഥകൾ പ്രചരിപ്പിക്കുന്നു, മത തീവ്രവാദിയായി ചിത്രീകരിച്ചു": ടിനി ടോമിനെതിരെ അൻസിബ ഹസൻ

താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി ടിനി ടോം പറഞ്ഞ് പരത്തിയെന്ന് അൻസിബ
ടിനി ടോം, അൻസിബ ഹസൻ
ടിനി ടോം, അൻസിബ ഹസൻ
Published on
Updated on

കൊച്ചി: നടൻ ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു.

താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്ന് അൻസിബ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ കൂട്ടിച്ചേർത്തു.

ടിനി ടോം, അൻസിബ ഹസൻ
കുറച്ച് ലേറ്റായി, ഒടുവിൽ 'രാജ്ഞി' എത്തി; കാനിൽ ആരാധകരുടെ മനം കവർന്ന് ഐശ്വര്യ റായ്

നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. 'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തൽ എന്നും നടി കൂട്ടിച്ചേർത്തു.

'അമ്മ'യിലെ തൊഴിൽപീഡന പരാതികൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ടിനി ടോം അൻസിബയുടെ രാജി വ്യക്തിപരമാണെന്ന് പറഞ്ഞിരുന്നു. 'അമ്മ' ട്രഷറർ ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നിയിച്ചിരുന്നത്. ട്രഷറർ മോശമായി പെരുമാറിയെന്നും ഇത് ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ തന്നെ പിരിച്ചുവിട്ടുവെന്നുമായിരുന്നു ജീവനക്കാരിയുടെ ആരോപണം. ഇതുമായി ചേർത്ത്, ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അൻസിബയുടെ രാജി ഏറെ ചർച്ചയായിരുന്നു.

News Malayalam 24x7
newsmalayalam.com