അനുഷ്ക ശങ്കറിന്റെ സിത്താറിനൊപ്പം അരിജിത്തിന്റെ മാന്ത്രിക ശബ്‌ദം; കയ്യടിച്ച് ആരാധകർ

സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് അരിജിത് പൊതുവേദിയിൽ എത്തുന്നത്
അനുഷ്ക ശർമ, അരിജിത് സിംഗ്
അനുഷ്ക ശർമ, അരിജിത് സിംഗ്Source: X
Published on
Updated on

കൊൽക്കത്ത: സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകി ഗായകൻ അരിജിത് സിംഗ്. സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അരിജിത് സിംഗ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗീത പരിപാടിയിൽ പ്രശസ്ത സിത്താർ വാദക അനുഷ്ക ശങ്കറിനൊപ്പമാണ് അരിജിത് സിംഗ് വേദി പങ്കിട്ടത്.

ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടിയിൽ അനുഷ്ക ശങ്കറിനും പർക്കഷനിസ്റ്റ് വിക്രം ഘോഷിനുമൊപ്പമാണ് അരിജിത് സിംഗ് വേദിയിലെത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് കൊൽക്കത്തയിലെ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. താൻ ഏറെ പരിഭ്രമത്തിലാണെന്ന് പറഞ്ഞ അരിജിത് ഏവർക്കും നന്ദിയും അറിയിച്ചു. തുടർന്ന്, പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകി ലക്ഷ്മി ശങ്കർ പാടിയ പ്രശസ്തമായ 'മായാ ഭോരാ രാതി' എന്ന ബംഗാളി ഗാനം അനുഷ്കയുടെ സിത്താറിന്റെ അകമ്പടിയിൽ അരിജിത് ആലപിച്ചു. പിന്നാലെ, അനുഷ്ക ശങ്കറും നോറ ജോൺസും ചേർന്ന് ആലപിച്ച 'ട്രെയ്‌സസ് ഓഫ് യു' ഗാനവും അരിജിത് പാടി.

അനുഷ്ക ശർമ, അരിജിത് സിംഗ്
"പ്രണയം എനിക്ക് റീ പേരന്റിങ്"; മൃണാൾ താക്കൂറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അനുഷ്ക ശങ്കറിന്റെ സംഗീത ജീവിതത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'ചാപ്റ്റേഴ്സ് ടൂറിന്റെ' ഭാഗമായിട്ടായിരുന്നു കൊൽക്കത്തയിലെ ഈ പരിപാടി. സംഗീത നിശയുടെ ദൃശ്യങ്ങൾ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിന്ന് മാറിയെങ്കിലും സംഗീത ലോകത്ത് അരിജിത് സിംഗ് കൂടുതൽ സജീവമായി തുടരുമെന്ന ഉറപ്പ് കൂടിയാണ് ഈ പരിപാടിയിലൂടെ ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.

ജനുവരി 27നാണ് സിനിമകൾക്ക് വേണ്ടി പുതിയ പാട്ടുകൾ പാടുന്നത് നിർത്തുകയാണെന്ന് അരിജിത് പ്രഖ്യാപിച്ചത്. പുതിയ ഗായകർക്ക് അവസരം നൽകുന്നതിനും ശാസ്ത്രീയ സംഗീതത്തിലും ഒറിജിനൽ കംപോസിഷനുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഈ തീരുമാനം എടുത്തത് എന്നായിരുന്നു അരിജിത്തിന്റെ വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com