ഓസ്കാറിൽ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ; ഛായാഗ്രഹണത്തിന് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത

ഓട്ടത്തിന് മുമ്പ് ആകെ മൂന്ന് സ്ത്രീകളാണ് അക്കാദമി അവാർഡുകൾക്കായി ഈ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ
ഓസ്കാറിൽ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ; ഛായാഗ്രഹണത്തിന് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത
Source: X
Published on: 
Updated on: 

98ാം അക്കാദമി അവാർഡ്സ് വേദി ഒരു ചരിത്ര നിമിഷത്തിന് കൂടിയാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ആ ചരിത്ര നിമിഷത്തിന് കാരണമായതാവട്ടെ സിന്നേഴ്സിനായി ക്യമറ ചലിപ്പിച്ച ഓട്ടം ഡ്യൂറള്‍ഡ് അർക്കപോയും. ഛായാഗ്രഹണത്തിൽ പുരസ്കാരം സ്വന്തമാക്കിയതോടെ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയെന്ന ചരിത്രത്തിലേക്കാണ് ഓട്ടം കാലെടുത്തു വച്ചത്.

ഓട്ടത്തിന് മുമ്പ് ആകെ മൂന്ന് സ്ത്രീകളാണ് അക്കാദമി അവാർഡുകൾക്കായി ഈ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇവരാരും പുരസ്കാരത്തിന് അർഹരായിരുന്നില്ല. ഇത്തവണ മൈക്കൽ ബോമാൻ, ഡാൻ ലോസ്റ്റസെൻ, ഡാരിയസ് ഖോൻജി, അഡോൽഫോ വെലോസോ എന്നിവർക്കൊപ്പം മത്സരിച്ചാണ് ഓട്ടം പുരസ്കാരം സ്വന്തമാക്കിയത്.

ഓസ്കാറിൽ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ; ഛായാഗ്രഹണത്തിന് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത
പുരസ്കാരങ്ങൾ വാരിക്കൂട്ടി വൺ ബാറ്റിൽ ആഫ്റ്റർ അനദർ; തിളങ്ങി സിന്നേഴ്സും, ഫ്രാങ്കൻസ്റ്റീനും

ഐ മാക്സ് ഫിലിമിൽ ആദ്യമായി ചിത്രീകരണം നടത്തിയ വനിതയെന്ന ബഹുമതിയും ഓട്ടത്തിന് തന്നെയാണ്.

വടക്കൻ കാലിഫോർണിയ സ്വദേശിയായ ഓട്ടം ലയോള മേരിമൗണ്ട് സർവകലാശാലയിൽ കലാ ചരിത്രം പഠിച്ച ശേഷം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. തൻ്റെ ഫോട്ടോഗ്രാഫി പശ്ചാത്തലം ഉപയോഗിച്ചാണ് പിന്നീട് ഓട്ടം ഛായാഗ്രഹണത്തിലേക്ക് തിരിഞ്ഞത്. സിന്നേഴ്സിൻ്റെ തന്നെ സംവിധായകനായ റയാൻ കൂഗ്ലറുമായി 'Black Panther: Wakanda Forever'എന്ന ചിത്രത്തിലും ഓട്ടം ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com