"തമാശ പറഞ്ഞിരുന്ന മോഹൻലാൽ നേരെ പോയി എടുത്ത ഷോട്ട്"; 'വില്ലനി'ലെ ഐക്കോണിക് സീനിനെപ്പറ്റി ബി. ഉണ്ണികൃഷ്ണൻ

'പ്രതിഛായ' സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ
ബി. ഉണ്ണികൃഷ്ണൻ, മോഹൻലാൽ
ബി. ഉണ്ണികൃഷ്ണൻ, മോഹൻലാൽSource: X
Published on
Updated on

കൊച്ചി: മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വില്ലൻ'. മാത്യൂ മാഞ്ഞൂരാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തിയത്. ചിത്രത്തിൽ ഈ കഥാപാത്രം കരയുകയും അതേസമയം ചിരിക്കുകയും ചെയ്യുന്ന ഒരു ഐക്കോണിക്ക് ഷോട്ടുണ്ട്. തമാശ പറഞ്ഞിരുന്ന നടൻ ടേക്ക് എന്ന് പറഞ്ഞപ്പോൾ നേരെ പോയി അനായാസമായി ആ ഷോട്ട് എടുക്കുകയായിരുന്നു എന്നാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. പുതിയ ചിത്രം 'പ്രതിഛായ'യുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

"ഇപ്പോൾ ഐക്കോണിക് ആയി ആളുകൾ കാണുന്ന ആ ഷോട്ട് അദ്ദേഹം എങ്ങനെയാണ് ചെയ്തതെന്ന് ഞാൻ ഓർക്കുന്നു. ഉടനീളം തമാശ പറഞ്ഞിട്ട്, ടേക്ക് എന്ന് പറഞ്ഞപ്പോൾ പെർഫോം ചെയ്യുകയായിരുന്നു. ഒന്ന് അഭിനന്ദിക്കാൻ പോലും അദ്ദേഹം എനിക്ക് അവസരം തന്നില്ല. ഞാൻ ഓടി ചെന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഒരു തമാശ പറഞ്ഞു. നിവിനും അങ്ങനെ ഒരു മാജിക് ഉണ്ട്. ടേക്കിൽ അയാൾക്ക് ഒരു എക്സ്ട്രാ സംതിങ് വരുന്നുണ്ട്," എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

'പ്രതിഛായ' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ മോഹൻലാലും നിവിൻ പോളിയും
'പ്രതിഛായ' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ മോഹൻലാലും നിവിൻ പോളിയുംSource: Facebook / Nivin Pauly

അതേസമയം, നിവിൻ പോളിയെ നായകനാക്കി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പ്രതിഛായ'. കേരള രാഷ്ട്രീയത്തിലെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പൊളിറ്റിൽ ത്രില്ലറാണ് ചിത്രം. നിവിൻ പോളിക്ക് പുറമേ ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, ആൻ അഗസ്റ്റിൻ, നീതു കൃഷ്ണ, നിഷാന്ത് സാഗർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പി. എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമാണം.

ബി. ഉണ്ണികൃഷ്ണൻ, മോഹൻലാൽ
"കടം വാങ്ങി പ്രൊപ്പഗണ്ട പടം എടുക്കാൻ മാത്രം ബഹുമാനം ഒരു രാഷ്ട്രീയ കക്ഷിയോടുമില്ല"; 'പ്രതിഛായ' ഫിക്ഷനാണെന്ന് ബി. ഉണ്ണികൃഷ്ണൻ

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ് ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com