"ആരാടാ ക്രിസ്തുവിന്റെ പടം വച്ചിട്ട് ചന്ത എന്ന് എഴുതിയിരിക്കുന്നത്!" യേശുവിന്റെ ലുക്കിൽ ബാബു ആന്റണി, ഒരു ചെറിയ ഓർമക്കുറിപ്പും

ബാബു ആന്റണിയുടെ സമൂഹമാധ്യമ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
ബാബു ആന്റണി
ബാബു ആന്റണി
Published on
Updated on

കൊച്ചി: കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് മലയാളി സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ നടനാണ് ബാബു ആന്റണി. മലയാളികൾക്ക് ഇന്നും ബാബു ആന്റണിയാണ് പ്രിയപ്പെട്ട ആക്ഷൻ ഹീറോ. വില്ലനായും രക്ഷകനായും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട നടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്.

യേശു ക്രിസ്തുവിന്റെ ലുക്കിലുള്ള തന്റെ ചിത്രമാണ് ബാബു ആന്റണി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. യുഎസിലുള്ള അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഈ ചിത്രത്തിന് പിന്നിൽ. ഇതിനൊപ്പം ഒരു ഓർമയും അദ്ദേഹം പങ്കുവച്ചു. താൻ നായകനായ 'ചന്ത' എന്ന സിനിമയുടെ പോസ്റ്ററുകൾ നോക്കി ചിലർ പറഞ്ഞ രസകരമായ ഒരു കമന്റ്: "ആരാടാ ക്രിസ്തുവിന്റെ പടം വെച്ചിട്ട് ചന്ത എന്ന് എഴുതിയിരിക്കുന്നത്!"

ബാബു ആന്റണി
ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്‌ക്ക് പറ്റിയ അബദ്ധം

" എന്റെ ഒരു അമേരിക്കൻ സുഹൃത്ത് സാം കരുതുന്നത്, യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ ഞാൻ അനുയോജ്യനാണെന്നാണ്. അവൻ ഉണ്ടാക്കിയതാണ് ഈ ചിത്രം. ഇത് കണ്ടപ്പോൾ 'ചന്ത' എന്ന സിനിമ ഇറങ്ങിയ കാലത്തെ കമന്റുകളാണ് എനിക്ക് ഓർമ വരുന്നത്. 'ആരാടാ ക്രിസ്തുവിന്റെ പടം വെച്ചിട്ട് ചന്ത എന്ന് എഴുതിയിരിക്കുന്നത്!'," എന്നാണ് ബാബു ആന്റണി എക്സിൽ കുറിച്ചത്.

ബാബു ആന്റണിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'ആദ്യം ഒരു റൗണ്ട് ഉപദേശം എന്നിട്ടും നന്നായി ഇല്ലെങ്കിൽ ഡിഷ്യും', 'എന്റീശോയേ', 'കർത്താവെ നീ ബാബു ചേട്ടന്റെ രൂപത്തിലോ' എന്നിങ്ങനെ പോകുന്നു പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ.

News Malayalam 24x7
newsmalayalam.com