അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ പങ്കെടുത്ത് ബേസിൽ ജോസഫ്; ചിത്രങ്ങൾ

മാർച്ച് ആറിന് നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായാണ് ഈ വിരുന്ന് സംഘടിപ്പിച്ചത്
അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ ബേസിൽ ജോസഫ്
അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ ബേസിൽ ജോസഫ്Source: X
Published on
Updated on

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹപൂർവ വിരുന്നിൽ പങ്കെടുത്ത് ബേസിൽ ജോസഫും. നവദമ്പതികൾക്കൊപ്പം അല്ലു അർജുനും പങ്കാളി സ്നേഹ റെഡ്ഡിയും ബേസിലും നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് ആറിന് നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായാണ് അല്ലു സ്റ്റുഡിയോസിൽ ഈ വിരുന്ന് സംഘടിപ്പിച്ചത്. നയനിക റെഡ്ഡിയാണ് നടന്റെ വധുവാകുന്നത്.

ബേസിലിന് പുറമേ ടോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം താരകുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിച്ചേർന്നിരുന്നു. രാം ചരൺ, റാണ ദഗുബതി, നാഗാർജുന, നാനി, സംവിധായകൻ അറ്റ്‌ലി, രവി തേജ, സന്ദീപ് റെഡ്ഡി വാങ്ക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന നടൻ നാഗാർജുനയ്‌ക്കൊപ്പം മകൻ നാഗ ചൈതന്യയും ഭാര്യ അമല അക്കിനേനിയും എത്തിയിരുന്നു. നന്ദമുരി ബാലകൃഷ്ണ, മോഹൻ ബാബു, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ മുതിർന്ന താരങ്ങളും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ ബേസിൽ ജോസഫ്
വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യ ആഘോഷം; അല്ലു അർജുന്റെ വസതിയിൽ രശ്മികയും വിജയ് ദേവരകൊണ്ടയും

റിസപ്ഷന് മുൻപ് ഞായറാഴ്ച അല്ലു സിരീഷിന്റെ 'പെല്ലി കൊഡുകു' ചടങ്ങുകൾ നടന്നിരുന്നു. തെലുങ്ക് ആചാരപ്രകാരം വരന്റെ വീട്ടിൽ നടക്കുന്ന ചടങ്ങാണ് 'പെല്ലി കൊഡുകു'. വരന്റെ മഞ്ഞൾ സ്നാനത്തോടെ ആരംഭിക്കുന്ന ചടങ്ങ് ശുദ്ധീകരണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഈ ചടങ്ങിൽ, നവദമ്പതികളായ വിജ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പങ്കെടുത്തിരുന്നു.

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ ബേസിൽ ജോസഫ്
വടിവേലു നായകൻ, മലയാളി സംവിധായകന്റെ തമിഴ് അരങ്ങേറ്റം; 'പോർമുഴക്കം' പ്രഖ്യാപിച്ചു

കഴിഞ്ഞ ആഴ്ച, വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദിൽ അല്ലു സിരീഷും നയനികയും സ്വകാര്യ കോക്‌ടൈൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com