ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

പ്രശസ്ത ഡിസൈനർ ശ്രാവൺ കുമാർ രൂപകൽപ്പന ചെയ്ത പരമ്പരാഗത വസ്ത്രങ്ങളാണ് വധൂവരന്മാർ അണിയുന്നത്
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - കാവ്യാ റെഡ്ഡി വിവാഹം ഇന്ന്
Published on
Updated on

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ 29 ന് രാത്രി 11:13നുള്ള ശുഭ മുഹൂർത്തത്തിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രശസ്ത ഡിസൈനർ ശ്രാവൺ കുമാർ രൂപകൽപ്പന ചെയ്ത പരമ്പരാഗത വസ്ത്രങ്ങളാണ് വധൂവരന്മാർ അണിയുന്നത്. പരമ്പരാഗത ഭാരതീയ ശൈലിയും ആധുനികതയും ഒത്തുചേരുന്ന രീതിയിലായിലാണ് ഈ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിലാണ് സായ് ശ്രീനിവാസിന്റെയും കാവ്യ റെഡ്ഡിയുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹത്തിന് മുന്നോടിയായി മെഗാസ്റ്റാർ ചിരഞ്ജീവി ഉൾപ്പെടെ തെലുങ്ക് സിനിമയിലെ പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും നേരിൽ കണ്ട് സായ് ക്ഷണിച്ചിരുന്നു.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - കാവ്യാ റെഡ്ഡി വിവാഹം ഇന്ന്
"എന്റെ ആദ്യ 100 കോടി ചിത്രം"; 'ഭൂത് ബംഗ്ല' വിജയം ആഘോഷമാക്കി വാമിഖ ഗബ്ബി

വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള ആഘോഷങ്ങൾ ഹൈദരാബാദിലാണ് നടക്കുന്നത്. മെയ് ഒന്നിന് ഗംഭീര വിവാഹ സൽക്കാര ചടങ്ങുകൾ നടക്കും. ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ വിവാഹസത്കാരത്തിൽ പങ്കെടുക്കും.

News Malayalam 24x7
newsmalayalam.com