സൺഗ്ലാസ് ധരിച്ച് ശിവലിംഗാരാധന; നടി ഭൂമി പെഡ്നേക്കർക്ക് വിമർശനം

സൺഗ്ലാസ് ധരിച്ചുള്ള ദർശനം ക്ഷേത്രമര്യാദകൾക്ക് നിരക്കാത്തതാണെന്നാണ് വിമർശനം
ഭൂമി സതീഷ് പെഡ്നേക്കർ പങ്കുവച്ച ചിത്രങ്ങൾ
ഭൂമി സതീഷ് പെഡ്നേക്കർ പങ്കുവച്ച ചിത്രങ്ങൾ
Published on
Updated on

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടുകയാണ് ബോളിവുഡ് നടി ഭൂമി സതീഷ് പെഡ്നേക്കർ. ശ്രാവണ മാസത്തിൽ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. ക്ഷേത്രത്തിനുള്ളിലെ ശിവലിംഗ ദർശനത്തിനിടെ നടി സൺഗ്ലാസ് ധരിച്ചതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

ആത്മീയതയും ഭക്തിയും നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകർക്ക് ആശംസകൾ നേരാനാണ് താരം ശ്രമിച്ചത്. പക്ഷേ, പോസ്റ്റ് തിരിച്ചടിച്ചു. സൺഗ്ലാസ് ധരിച്ചുള്ള ദർശനം ക്ഷേത്രമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ബോക്സിൽ നടിക്കെതിരെ രംഗത്തെത്തിയത്. "ക്ഷേത്രത്തിനുള്ളിലും ശിവലിംഗത്തിന് മുന്നിലും നിൽക്കുമ്പോൾ സൺഗ്ലാസ് അഴിച്ചു മാറ്റാനുള്ള മര്യാദ കാണിക്കാമായിരുന്നു", "ഭക്തി കാണിക്കാനാണോ അതോ ഫാഷൻ കാണിക്കാനാണോ ക്ഷേത്രത്തിൽ പോയത്" എന്നിങ്ങനെയാണ് ഫോട്ടോയ്‌ക്ക് ലഭിക്കുന്ന കമന്റുകൾ.

ഭൂമി സതീഷ് പെഡ്നേക്കർ പങ്കുവച്ച ചിത്രങ്ങൾ
"ഇതാണോ സീത, എന്തിനാണിത്ര മേക്കപ്പ്"; 'രാമായണ' ട്രെയ്‌ലറിന് പിന്നാലെ സായ് പല്ലവിക്ക് സൈബർ ആക്രമണം

അതേസമയം, ചില ആരാധകർ നടിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ തോതിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കുമാണ് താരം നേരിടുന്നത്.

ഋഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന 'ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' ആണ് നടിയുടെ വരാനിരിക്കുന്ന ചിത്രം. ബെലവാടി മല്ലമ്മ രാജ്ഞിയുടെ വേഷത്തിലാണ് നടി ചിത്രത്തിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ആണ് ഈ സിനിമ ഒരുങ്ങുന്നത്. ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും, പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com