"നിങ്ങളുടെ ആരോഗ്യം എങ്ങനെ?" അഭ്യൂഹങ്ങൾക്ക് മറുപടി, ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ

സൽമാന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് പോസ്റ്റ്
"നിങ്ങളുടെ ആരോഗ്യം എങ്ങനെ?" അഭ്യൂഹങ്ങൾക്ക് മറുപടി, ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ
Published on
Updated on

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ ഓൺലൈനിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ നിന്നുള്ള സൽമാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. നിരവധിപേർ നടന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഇപ്പോഴിതാ, ആശങ്കപ്പെട്ടവർക്കും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കും രസകരമായ മറുപടി നൽകിയിരിക്കുകയാണ് സൽമാൻ ഖാൻ.

തന്റെ സ്റ്റൈലിഷ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സൽമാൻ, സ്ഥിരം ശൈലിയിൽ ഒരു ക്യാപ്ഷനും നൽകി - "ആപ് ലോഗോം കി തബിയത്ത് കൈസി ഹൈ" (നിങ്ങളുടെ എല്ലാം ആരോഗ്യം എങ്ങനെ).

"നിങ്ങളുടെ ആരോഗ്യം എങ്ങനെ?" അഭ്യൂഹങ്ങൾക്ക് മറുപടി, ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ
'കൗരവരി'ലെ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആര്? മൂന്ന് പതിറ്റാണ്ടിന് ശേഷം വെളിപ്പെടുത്തി ജോഷി

മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റി ഓഫീസ് സന്ദർശിച്ച സൽമാന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായതും ചർച്ചയായതും. അതോറിറ്റിയുടെ പുതിയ ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്ററിന്റെ (ഐടി സെർവർ റൂം) ഉദ്ഘാടന ചടങ്ങിലാണ് സൽമാൻ പങ്കെടുത്തത്. എന്നാൽ, ഉദ്ഘാടന ചടങ്ങിനേക്കാൾ സൽമാന്റെ ലുക്ക് ആയിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

മെലിഞ്ഞ്, തീരെ ക്ഷീണിതനായാണ് ഓൺലൈനിൽ പ്രചരിച്ച വീഡിയോകളിൽ സൽമാൻ ഖാൻ കാണപ്പെട്ടത്. നടന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മാരക രോഗമാണെന്നും ഇതൊന്നുമല്ല പ്രായം രൂപത്തിൽ തെളിഞ്ഞുവന്നതാണെന്നും വരെയായി പ്രചാരണങ്ങൾ. ഇത്തരം ചർച്ചകളെ പരിഹസിക്കുന്നതാണ് താരത്തിന്റെ മറുപടി പോസ്റ്റ്.

അതേസമയം, 'മാതൃഭൂമി'യാണ് സൽമാന്റെ വരാനിരിക്കുന്ന ചിത്രം. സെൻസർ ബോർഡ് സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്. അപൂർവ ലാഖിയയാണ് 'മാതൃഭൂമി'യുടെ സംവിധാനം. 2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. ചിത്രാംഗത സിംഗ് ആണ് ചിത്രത്തിലെ നായിക.

News Malayalam 24x7
newsmalayalam.com