"വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഞാന്‍ അയാളെ കയ്യോടെ പിടിച്ചു"; ചഹല്‍ ചതിച്ചുവെന്ന് ആവർത്തിച്ച് ധനശ്രീ

ഇത് ആദ്യമായല്ല യുസ്‌വേന്ദ്ര ചഹലിനെപ്പറ്റി ധനശ്രീ വെളിപ്പെടുത്തല്‍ നടത്തുന്നത്
യുസ്‌വേന്ദ്ര ചഹല്‍, ധനശ്രീ വർമ
യുസ്‌വേന്ദ്ര ചഹല്‍, ധനശ്രീ വർമ Source: Instagram
Published on

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹജീവിതത്തെപ്പറ്റി വീണ്ടും തുറന്നുപറച്ചിലുമായി മുന്‍പങ്കാളിയായ കൊറിയോഗ്രാഫര്‍ ധനശ്രീ വർമ. അഷ്‌നീർ ഗ്രോവർ അവതാരകനായ 'റൈസ് ആൻഡ് ഫാൾ' എന്ന റിയാലിറ്റി ഷോയിലാണ് മുന്‍ പങ്കാളിയുമായുള്ള ദാമ്പത്യം തകർന്നതിന്റെ കാരണങ്ങള്‍ ധനശ്രീ വിവരിച്ചത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ധനശ്രീ റിയാലിറ്റി ഷോയില്‍ പങ്കുവച്ചത്. നടി കുബ്ര സെയ്ദുമായുള്ള ഒരു സ്വാഭാവിക സംഭാഷണത്തിന് ഇടയിലാണ് ചഹലിന്റെ വിഷയം കടന്നുവന്നത്. ചഹലുമായുള്ള വിവാഹം തെറ്റായിപ്പോയി എന്ന് എപ്പോഴാണ് തോന്നിയത് എന്ന കുബ്ര സെയ്ദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനശ്രീ. ആദ്യ വർഷം തന്നെ തനിക്ക് അങ്ങനെ തോന്നിയെന്നും കല്യാണം കഴിഞ്ഞ് രണ്ടാം മാസം ചഹല്‍ ചതിക്കുകയാണെന്ന് മനസിലാക്കിയെന്നും ആയിരുന്നു ധനശ്രീയുടെ മറുപടി. ഇത് കേട്ട കുബ്ര ഞെട്ടുന്നത് ഷോയുടെ ദൃശ്യങ്ങളില്‍ കാണാം.

യുസ്‌വേന്ദ്ര ചഹല്‍, ധനശ്രീ വർമ
"ആദ്യ ഭാഗത്തേക്കാള്‍ വലുത്, ധീരം, ആകർഷകം"; 'ആനിമല്‍ പാർക്കി'നെപ്പറ്റി വാചാലനായി രണ്‍ബീർ കപൂർ

ഇത് ആദ്യമായല്ല യുസ്‌വേന്ദ്ര ചഹലിനെപ്പറ്റി ധനശ്രീ വെളിപ്പെടുത്തല്‍ നടത്തുന്നത്. മുന്‍പ് ഇതേ പരിപാടിയില്‍ വച്ച്, താന്‍ ചഹലില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ടുവെന്ന വാർത്തകള്‍ അവർ തള്ളിയിരുന്നു. ആദിത്യ നാരായണുമായുള്ള സംസാരത്തിനിടെയാണ് ജീവനാംശം ആവശ്യപ്പെട്ടുവെന്ന കാര്യം ഉയർന്നുവന്നത്.

2020ല്‍ കൊറോണക്കാലത്ത്, ലോക്‌ഡൗണിനിടെ നടന്ന ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസിലൂടെയാണ് ചഹലും ധനശ്രീയും പരിചയത്തിലാകുന്നത്. തുടർന്ന് നാല് മാസം നീണ്ട പ്രണയം. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

യുസ്‌വേന്ദ്ര ചഹല്‍, ധനശ്രീ വർമ
ബോക്സോഫീസ് ഞെട്ടുമെന്ന് പ്രഭാസ് ഫാൻസ്; ഇത്തവണ ഹൊറർ ഫാൻ്റസി ത്രില്ലർ,രാജാ സാബ് ട്രെയിലറെത്തി

 ധനശ്രീയെ അപമാനിക്കുന്ന തരത്തിൽ 'Be your on sugar Daddy, They come and They Go' എന്ന വാചകങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ടും ധരിച്ചാണ് വിവാഹ മോചന കേസ് പരിഗണിച്ച ബാന്ദ്ര കുടുംബ കോടതിയില്‍ ചഹല്‍ എത്തിയത്.  ഇത് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com