"ആദ്യ ഭാഗത്തേക്കാള്‍ വലുത്, ധീരം, ആകർഷകം"; 'ആനിമല്‍ പാർക്കി'നെപ്പറ്റി വാചാലനായി രണ്‍ബീർ കപൂർ

ആലിയ ഭട്ടും മകള്‍ റാഹയ്ക്കുമൊപ്പമുള്ള തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നടന്‍ സംസാരിച്ചു
'ആനിമല്‍ പാർക്ക്' ഷൂട്ടിങ് അപ്ഡേറ്റുമായി രണ്‍ബീർ കപൂർ
'ആനിമല്‍ പാർക്ക്' ഷൂട്ടിങ് അപ്ഡേറ്റുമായി രണ്‍ബീർ കപൂർ
Published on

സന്ദീപ് റെഡ്ഡി വാങ്ക ചിത്രം 'ആനിമല്‍' ബോക്സ്ഓഫീസ് വിജയത്തിനൊപ്പം വലിയ വിവാദങ്ങളും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ്. രണ്‍ബീർ കപൂർ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവവും സിനിമയുടെ അക്രമാസക്തമായ പ്രമേയവും വലിയതോതില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 'ആനിമല്‍ പാർക്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് നായകന്‍ രണ്‍ബീർ കപൂർ.

ഇന്നലെ, നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് 'ആനിമല്‍ പാർക്കി'നെപ്പറ്റിയുള്ള വിവരങ്ങള്‍ താരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം ലൈവില്‍, പങ്കാളിയും നടിയുമായ ആലിയ ഭട്ടും മകള്‍ റാഹയ്ക്കുമൊപ്പമുള്ള തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നടന്‍ സംസാരിച്ചു. 'ആനിമല്‍ പാർക്കും' ലൈവില്‍ സംസാരവിഷയമായി.

'ആനിമല്‍ പാർക്ക്' ഷൂട്ടിങ് അപ്ഡേറ്റുമായി രണ്‍ബീർ കപൂർ
തിയേറ്ററില്‍ 'പവർ' കല്യാണ്‍ ഷോ; 'ഒജി' ആണെന്ന് തെളിയിച്ച് തെലുങ്ക് സൂപ്പർ താരം

2027ല്‍ 'ആനിമല്‍ പാർക്കി'ന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് രണ്‍ബീർ കപൂർ വ്യക്തമാക്കി. "ചിത്രത്തിന്റെ സംഗീതം, ആശയം, കഥാപാത്രങ്ങള്‍ എന്നിവയെപ്പറ്റി സന്ദീപ് എന്നോട് സംസാരിക്കുന്നുണ്ട്. സെറ്റില്‍ എത്താന്‍ കാത്തിരിക്കുകയാണ് ഞാന്‍," രണ്‍ബീർ പറഞ്ഞു. സിനിമയുടെ സാങ്കേതിക വശങ്ങളും സംവിധായകനുമായി സംസാരിച്ചതായി രണ്‍ബീർ സൂചന നല്‍കി. ആദ്യ ഭാഗത്തെക്കാള്‍ വലതും ബോള്‍ഡും എന്‍ഗേജിങ്ങും ആയിരിക്കും 'ആനിമല്‍ പാർക്ക്' എന്നാണ് നടന്‍ അവകാശപ്പെടുന്നത്.

'ആനിമല്‍ പാർക്ക്' ഷൂട്ടിങ് അപ്ഡേറ്റുമായി രണ്‍ബീർ കപൂർ
"അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു"; അമിതാബിന്റെ 'ഏഷ്യ കപ്പ് ട്രോള്‍' ഏറ്റെടുത്ത് ആരാധകർ

നിതീഷ് തിവാരിയുടെ 'രാമായണ' ആണ് രണ്‍ബീറിന്റെ അടുത്ത സിനിമ. ശ്രീരാമന്റെ വേഷത്തിലാണ് ഈ സിനിമയില്‍ നടന്‍ എത്തുക. രാവണനായി യഷും സീതയായി സായ് പല്ലവിയും ചിത്രത്തില്‍ അഭിനയിക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ലവ് ആന്‍ഡ് വാറി'ലും രണ്‍ബീർ കപൂർ ആണ് നായകന്‍. ആലിയ ഭട്ടും വിക്കി കൗശലുമാണ് ബന്‍സാലി പടത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com