ധനുഷും മൃണാൾ താക്കൂറും ഒന്നിക്കുന്നു; ഒരുങ്ങുന്നത് പീരീഡ് ഡ്രാമ | റിപ്പോർട്ട്

ധനുഷ് സംവിധാനം ചെയ്യുന്ന അഞ്ചാം ചിത്രം അണിയറയിൽ ഒരുങ്ങുന്നു
ധനുഷ്, മൃണാൾ താക്കൂർ
ധനുഷ്, മൃണാൾ താക്കൂർSource: X
Published on
Updated on

കൊച്ചി: അഭിനയത്തിന് ഒപ്പം സംവിധാനത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് തമിഴ് താരം ധനുഷ്. നാല് ചിത്രങ്ങളാണ് നടൻ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ തന്റെ അഞ്ചാം ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ധനുഷ്. മൃണാൾ താക്കൂർ ആകും ഈ ചിത്രത്തിൽ നായിക എന്നാണ് സൂചന.

1960കളിൽ നടക്കുന്ന കഥയാകും അടുത്തതായി ധനുഷ് സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീ കേന്ദ്രീകൃത കഥയാകും ഈ പീരീഡ് ചിത്രം പറയുക. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനുഷും മൃണാളും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ധനുഷ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നായിരുന്നു നടിയുടെ പ്രതികരണം.

'ഇഡ്‌ലി കടൈ' ആണ് ധനുഷിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. നിത്യാ മേനോന്‍ ആയിരുന്നു നായിക. 'തിരുചിത്രമ്പലം' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നിത്. രാജ് കിരൺ, ശാലിനി പാണ്ഡെ, അരുൺ വിജയ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'പാ പാണ്ഡി' (2017), 'രായന്‍' (2024), 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം' (2025) എന്നിവയാണ് നടൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

ധനുഷ്, മൃണാൾ താക്കൂർ
ക്രൈം സീനിൽ ജനത്തിരക്ക്! 'മോഹിനിയാട്ടം' 25 കോടി ക്ലബിൽ

അതേസമയം, 'കര' ആണ് ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം. 'പോർ തൊഴിലി'ന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു മോഷ്ടാവിന്റെ റോളിലാണ് 'കര'യിൽ ധനുഷ് എത്തുന്നത്. ധനുഷിനൊപ്പം മലയാളത്തിൽ നിന്ന് മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com