ക്രൈം സീനിൽ ജനത്തിരക്ക്! 'മോഹിനിയാട്ടം' 25 കോടി ക്ലബിൽ

കൃഷ്ണദാസ് മുരളിയാണ് 'മോഹിനിയാട്ടം' സംവിധാനം ചെയ്തിരിക്കുന്നത്
'ഭരതനാട്യം 2 മോഹിനിയാട്ടം'
'ഭരതനാട്യം 2 മോഹിനിയാട്ടം'
Published on
Updated on

കൊച്ചി: ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടർന്ന് 'ഭരതനാട്യം 2 മോഹിനിയാട്ടം'. സിനിമ ഇതിനകം 25 കോടിയിലധികം രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നത്. ഡാർക്ക് ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുന്ന ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളുടെ നിരയിലേക്ക് കുതിക്കുകയാണ്.

കൃഷ്ണദാസ് മുരളിയാണ് 'മോഹിനിയാട്ടം' സംവിധാനം ചെയ്തിരിക്കുന്നത്. 2024ൽ റിലീസ് ആയ 'ഭരതനാട്യം' സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് 'മോഹിനിയാട്ടം' നിർമിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

'ഭരതനാട്യം 2 മോഹിനിയാട്ടം'
മോഹൻലാലിന്റെ അച്ഛനാകാൻ പുതുമുഖം, 12 പാട്ടുകളുണ്ട്, ആക്ഷനും; 100ാം ചിത്രത്തെക്കുറിച്ച് പ്രിയദർശൻ

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സൈജു കുറുപ്പിന്റെ 150ാം ചിത്രമാണിത്.

തിരക്കഥ: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com