"നീ എന്റെ കുട്ടിയാണ്"; ഡൽഹി പൊലീസ് റോഡ് സുരക്ഷ പോസ്റ്ററിൽ 'ധുരന്ധർ 2' മീം

ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്
'ധുരന്ധർ 2'വിൽ രാകേഷ് ബേദി
'ധുരന്ധർ 2'വിൽ രാകേഷ് ബേദി
Published on: 
Updated on: 

ആദിത്യ ധർ ചിത്രം 'ധുരന്ധർ 2'വിലെ നടൻ രാകേഷ് ബേദിയുടെ ഡയലോഗ് റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി ഉപയോഗിച്ച് ഡൽഹി പൊലീസ്. പാകിസ്ഥാൻ മന്ത്രിയായ ജമീൽ ജമാലി എന്ന കഥാപാത്രത്തെയാണ് രാകേഷ് ചിത്രത്തിൽ അവതരിപ്പിച്ചത്. വലിയ തോതിൽ പ്രശസ്തി നേടിയ ഈ കഥാപാത്രത്തിന്റെ വൈറൽ മീമാണ് ഡൽഹി പൊലീസ് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് ഉപയോഗിച്ചത്.

രാകേഷ് ബേദിയുടെ കഥാപാത്രത്തിന്റെ സംഭാഷണത്തിൽ ചെറിയ മാറ്റം വരുത്തിയാണ് ഡൽഹി പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റർ തയ്യാറാക്കിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കാർട്ടൂൺ പോസ്റ്ററിൽ, ജമീൽ ജമാലി എന്ന കഥാപാത്രം കയ്യിൽ ഒരു കറുത്ത ഹെൽമെറ്റ് പിടിച്ചിരിക്കുന്നതായി കാണാം. അതിനോടൊപ്പം 'ബച്ചാ ഹേ തൂ മേരാ, യേ ലേ ഹെൽമെറ്റ് പഹൻ' (നീ എൻ്റെ കുട്ടിയാണ്, ദാ ഈ ഹെൽമെറ്റ് ധരിക്കൂ) എന്ന വരികളും ചേർത്തിട്ടുണ്ട്. 'ഹെൽമെറ്റ് ധരിക്കുമ്പോൾ മാത്രമേ എന്റെ കുട്ടി ബുദ്ധിമാനാകൂ' എന്നാണ്, ഡൽഹി പൊലീസ് ഇതിന് നൽകിയ അടിക്കുറിപ്പ്.

ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ച ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. മുൻപും സമാനമായ രീതിയിൽ സിനിമകളിലെയും വെബ് സീരീസുകളിലെയും ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ഡൽഹി പൊലീസ് ക്യംപെയ്‌ൻ പോസ്റ്ററുകൾ ഇറക്കിയിട്ടുണ്ട്. രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ വ്യത്യസ്തമായ നീക്കം.

'ധുരന്ധർ 2'വിൽ രാകേഷ് ബേദി
ഏഴ് ദിവസം, 1007 കോടി; ബോക്സോഫീസിൽ തകർത്തോടി 'ധുരന്ധർ 2'

അതേസമയം, ഒരു ആഴ്ചയ്ക്കുള്ളിൽ ലോകമെമ്പാടുമായി 1000 കോടി രൂപയിലധികമാണ് 'ധുരന്ധർ: ദ റിവഞ്ച്' കളക്ട് ചെയ്തത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് 'ധുരന്ധർ 2'. അല്ലു അർജുൻ ചിത്രം 'പുഷ്പ 2' വും ഏഴ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചത്.

News Malayalam 24x7
newsmalayalam.com