ഏഴ് ദിവസം, 1007 കോടി; ബോക്സോഫീസിൽ തകർത്തോടി 'ധുരന്ധർ 2'

1000 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് അല്ലു അർജുൻ ചിത്രം 'പുഷ്പ 2'ൻ്റെ പേരിലാണ്.
'ധുരന്ധർ: ദ റിവഞ്ച്'
Published on
Updated on

ബോക്‌സ് ഓഫീസിൽ സുനാമി തീർത്ത് രൺവീർ സിംഗ് നായകനായ 'ധുരന്ധർ ദി റിവഞ്ച്'. ഒരു ആഴ്ചയ്ക്കുള്ളിൽ ലോകമെമ്പാടുമായി 1000 കോടി രൂപയിലധികം വരുമാനം നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായും 'ധുരന്ധർ 2' മാറി. ഏഴ് ദിവസം കൊണ്ട് 1007 കോടി രൂപ ഈ സിനിമ നേടിയെന്നാണ് റിപ്പോർട്ട്.

1000 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് അല്ലു അർജുൻ ചിത്രം 'പുഷ്പ 2'ൻ്റെ പേരിലാണ്. ആറ് ദിവസം കൊണ്ട് 1000 കോടി കളക്ഷൻ മാർക്ക് 'പുഷ്പ 2' നേരത്തെ മറികടന്നിരുന്നു. ഏഴ് ദിവസം കൊണ്ട് 1011.65 കോടി രൂപയോളം കളക്ഷനാണ് അല്ലു ചിത്രം നേടിയത്.

Top Fastest Indian Movies to ₹ 1000 Crore
'ധുരന്ധർ: ദ റിവഞ്ച്'
ഇത് പാപ്പന്റെ റിവഞ്ച്! മൂന്ന് ദിനം കൊണ്ട് 68 കോടി ആഗോള ഗ്രോസ് നേടി 'ആട് 3'

ഈ ബ്ലോക്ക്ബസ്റ്റർ സിനിമ റിലീസായി ഏഴാം ദിവസമായ മാർച്ച് 26ന് ബുധനാഴ്ച, ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം 20,352 ഷോകളിൽ നിന്നായി ഇന്ത്യയിൽ നിന്ന് മാത്രം 47.7 കോടി രൂപ നേടി. ഇത് ഇന്ത്യയിലെ ആകെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ 623.42 കോടി രൂപയായും, ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ (വിനോദ നികുതി ഉൾപ്പെടെ) 744.58 കോടി രൂപയായും ഉയർന്നെന്ന് ട്രേഡ് അഗ്രഗേറ്ററായ സാക്നിൽക് പറയുന്നു.

1042 കോടി രൂപ നേടിയ 'കൽക്കി 2898 എഡി'യെ മറികടക്കാൻ ധുരന്ധർ 2 ഒരുങ്ങുകയാണ്. 2023ൽ റിലീസ് ചെയ്ത 1160 കോടി രൂപ നേടിയ ഷാരൂഖ് ഖാൻ്റെ 'ജവാനെ'യും വൈകാതെ രൺവീർ ചിത്രം മറികടക്കും. സ്ത്രീ 2 (857 കോടി), ഛാവ (807 കോടി), കാന്താര എ ലെജൻഡ് ചാപ്റ്റർ 1 (852 കോടി രൂപ) എന്നിവയെ 'ധുരന്ധർ 2' ഇതിനോടകം പിന്നിലാക്കി കഴിഞ്ഞു.

'ധുരന്ധർ: ദ റിവഞ്ച്'
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: മോഹന്‍ലാല്‍ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

നേരത്തെ 2,200 തിയേറ്ററുകളിലായി 3000 സ്‌ക്രീനുകളിൽ വിദേശത്ത് എത്തിയ ചിത്രം, ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ റിലീസ് എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com