ചോദ്യപേപ്പറിൽ 'ധുരന്ധർ' കഥാപാത്രങ്ങൾ; പീക്ക് ഡീറ്റെയ്‌ലിങ് എന്ന് സോഷ്യൽ മീഡിയ, വൈറൽ

മാർച്ച് 19ന് പുറത്തിറങ്ങിയ 'ധുരന്ധർ: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്
'ധുരന്ധർ' സിനിമയിൽ രൺവീർ സിംഗ്
'ധുരന്ധർ' സിനിമയിൽ രൺവീർ സിംഗ്
Published on
Updated on

രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ആഗോള ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ്. ഇതിനോടകം 1000 കോടി ക്ലബിൽ ഇടം നേടിയ ചിത്രം തിയേറ്ററുകളിലും സോഷ്യൽ മീഡിയയിലും മാത്രമല്ല ട്രെൻഡിങ്ങാകുന്നത്. ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ക്ലാസ് റൂമുകളിലേക്കും എത്തിയിരിക്കുന്നു.

'ധുരന്ധർ' സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു അക്കൗണ്ട്സ് പരീക്ഷാ ചോദ്യപേപ്പറിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അക്കൗണ്ടൻസി പരീക്ഷാ പേപ്പറിലെ കണക്കുകളിൽ 'എ, ബി, സി' തുടങ്ങിയ പേരുകൾക്ക് പകരമാണ് സിനിമയിലെ ഹംസ അലി മസാരി, റഹ്മാൻ ഡക്കയ്ത്, ഉസൈർ ബലോച്ച്, ജമാൽ ജമീലി, തുടങ്ങിയ കഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും തീരുന്നില്ല. ആദിത്യ ധറിനെ വെല്ലുന്ന ഡീറ്റെയ്‌ലിങ്ങാണ് ഈ ചോദ്യപ്പേപ്പറിലുള്ളതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

'ധുരന്ധർ' സിനിമയിൽ രൺവീർ സിംഗ്
ഒൻപത് കോടി ബജറ്റ്, 75 കോടി രൂപ ആഗോള കളക്ഷൻ; ബോക്സ് ഓഫീസിൽ സ്റ്റാറായി 'തായ്‌ കിഴവി'

സിനിമയിലെ കഥാസന്ദർഭങ്ങളുമായി ചേർന്നുനിൽക്കുന്ന തീയതികളും വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് 'ധുരന്ധർ' ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകൻ ആദിത്യ ധറിന്റെ ശൈലിയെ ഓർമിപ്പിക്കും വിധമാണ് ഈ പരീക്ഷാ പേപ്പർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

'ധുരന്ധർ ഇത്ര വൈറലാണ്, അക്കൗണ്ട്സ് സർ പോലും സിനിമയുടെ ഫാൻ ആയി മാറി,' എന്ന ക്യാപ്ഷനോടെയാണ് പലരും ഈ ചോദ്യ പേപ്പറിന്റെ ചിത്രം പങ്കുവയ്ക്കുന്നത്. പാഠഭാഗങ്ങൾ കൂടുതൽ രസകരമാക്കാൻ പുതിയ വഴി കണ്ടെത്തിയ അധ്യാപകരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നെറ്റിസൺസ്.

'ധുരന്ധർ' സിനിമയിൽ രൺവീർ സിംഗ്
'ലൂസിഫറി'നെ വെല്ലുന്ന ഐറ്റം വരുന്നു, മലയാളത്തിലെ ദൈർഘ്യമേറിയ ട്രെയ്‌ലറുകളിൽ ഒന്ന് ; 'പേട്രിയറ്റ്' പുത്തൻ അപ്ഡേറ്റ്

മാർച്ച് 19ന് പുറത്തിറങ്ങിയ 'ധുരന്ധർ: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വെറും ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രം ലോകമെമ്പാടുമായി 1,000 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് 'ധുരന്ധർ 2'. അല്ലു അർജുൻ ചിത്രം 'പുഷ്പ 2' വും ഏഴ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. രൺവീർ സിംഗിനൊപ്പം ആർ. മാധവൻ, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com