'അമ്മ'യിലെ തർക്കം; രാജി സന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ

എന്നാൽ രാജി അംഗങ്ങൾ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം
Shweta menon
ശ്വേത മേനോന്‍Source : Facebook
Published on
Updated on

കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രശ്നങ്ങൾ മൂർച്ഛിച്ചതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കാമെന്ന് അറിയിച്ച് ശ്വേതാ മേനോൻ. വേ​ദിയിൽ കയറിയാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ രാജി അംഗങ്ങൾ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവയ്ക്കുകയാണെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചത്.

ഇന്ന് രാവിലെ മുതൽ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.

Shweta menon
ഒരു അവസരം കൂടി തരണമെന്ന് ശ്വേതാ മേനോൻ, സംഘടന സമൂഹത്തിൽ ചീഞ്ഞളിഞ്ഞ് നിൽക്കുകയാണെന്ന് യമുനാ റാണി; 'അമ്മ' ജനറൽ ബോഡി യോഗം തുടരുന്നു

കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം തർക്കത്തിലേക്ക് നീങ്ങി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

തർക്കം രൂക്ഷമായതോടെ, വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് മോഹൻലാൽ യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.

News Malayalam 24x7
newsmalayalam.com