'വീണുപോയവരെ ചവിട്ടിമെതിക്കരുത്, ചില്ലുകൊട്ടാരത്തിലിരുന്ന് കല്ലെറിയരുത്'; പവൻ കല്യാണിന്റെ മൂന്നാം വിവാഹമോചനത്തിന് പിന്നാലെ മുൻഭാര്യ രേണു ദേശായിയുടെ കുറിപ്പ് വൈറൽ!

പവൻ കല്യാണിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, വ്യക്തിജീവിതത്തിലെ പ്രതിസന്ധികളിൽ ഒരാളെ വീണ്ടും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രേണു ദേശായി രംഗത്തെത്തിയത്.
Pawan Kalyan
Pawan Kalyan's Ex Renu Desai Shares Cryptic Post After His Split With AnnaNews Malayalam 24x7
Published on: 
Updated on: 

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണും റഷ്യൻ വംശജയായ ഭാര്യ അന്ന കൊനിഡെലയും 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മുൻഭാര്യയും നടിയുമായ രേണു ദേശായി പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. പവൻ കല്യാണിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, വ്യക്തിജീവിതത്തിലെ പ്രതിസന്ധികളിൽ ഒരാളെ വീണ്ടും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രേണു ദേശായി രംഗത്തെത്തിയത്.

പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നതെന്നും കുട്ടികളുടെ നല്ല രക്ഷിതാക്കളായും സുഹൃത്തുക്കളായും തുടരുമെന്നും പവൻ കല്യാണും അന്നയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി രേണു ദേശായി എത്തിയത്. "ഒരു വ്യക്തി കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും വിമർശിക്കുന്നത് ധാർമ്മികമായി ശരിയല്ല.

Pawan Kalyan
പവൻ കല്യാണും ഭാര്യ അന്നയും വേർപിരിയുന്നു; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം

ഇതിനകം തന്നെ വീണുപോയ ഒരു വ്യക്തിയെ വീണ്ടും ചവിട്ടിമെതിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. അവർ എത്ര വലിയ പദവിയിലോ നിലയിലോ ഉള്ളവരായാലും, അവരും ഒരു മനുഷ്യനാണെന്ന കാര്യം മറക്കരുത്. അവരും ആരുടെയെങ്കിലും മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ആണ്," എന്ന് തെലുങ്കിലും ഇംഗ്ലീഷിലുമായി രേണു കുറിച്ചു. നാം സ്വയം അപൂർണ്ണമായ ചില്ലുകൊട്ടാരങ്ങളിൽ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ വീടുകൾക്ക് നേരെ കല്ലെറിയരുതെന്നും, സഹാനുഭൂതിയും ദയയുമാണ് മനുഷ്യനായിരിക്കാനുള്ള പ്രാഥമിക യോഗ്യതയെന്നും അവർ ഓർമ്മിപ്പിച്ചു.

തന്റെ പോസ്റ്റിന് പിന്നാലെ അനാവശ്യമായ രാഷ്ട്രീയ, വ്യക്തിഗത ഊഹാപോഹങ്ങൾ പടച്ചുവിടരുതെന്ന് രേണു ദേശായി മുൻകൂട്ടി മുന്നറിയിപ്പ് നൽകി. "ദയയും വിവേകവും കാണിക്കാൻ എനിക്ക് പേടിഎം വഴി പണമൊന്നും കിട്ടിയിട്ടില്ല. തലച്ചോറ് പ്രവർത്തിക്കുന്നത് കൊണ്ടാണ് കാര്യങ്ങളെ ഇത്തരത്തിൽ വസ്തുനിഷ്ഠമായി കാണുന്നത്," എന്നും അവർ കൂട്ടിച്ചേർത്തു. 2009-ൽ പവൻ കല്യാണുമായി വിവാഹിതയായ രേണു ദേശായി 2012-ലാണ് വിവാഹമോചിതയായത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. പിന്നീട് 2013-ലാണ് പവൻ കല്യാൺ അന്ന കൊനിഡെലയെ വിവാഹം കഴിക്കുന്നത്. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധവും വേർപിരിയലിലേക്ക് എത്തിയ വാർത്ത തെലുങ്ക് സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വേളയിലാണ് അദ്ദേഹത്തെ ക്രൂശിക്കുന്നവർക്കെതിരെ മുൻഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Pawan Kalyan
'ചിട്ടി ചിട്ടി ചീമ'; ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം 'ആകാശംലോ ഒക താര' ആദ്യ ഗാനം ഇന്ന്