
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുല്‍ രമേശും സംവിധായകന്‍ ദില്‍ജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'എക്കോ' എന്നാണ് സിനിമയുടെ പേര്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സന്ദീപ് പ്രദീപാണ്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ. എസ്, ആര്‍ട്ട് ഡയറക്ടര്‍ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബര്‍ മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേശാണ്. ഐക്കണ്‍ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകര്‍ കോസ്റ്റ്യൂംസും നിര്‍വഹിക്കും. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എഡിറ്റര്‍ - സൂരജ് ഇ.എസ്,ആര്‍ട്ട് ഡയറക്ടര്‍ - സജീഷ് താമരശ്ശേരി, വിഎഫ്എക്‌സ് - ഐ വിഎഫ്എക്‌സ്, ഡി.ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സാഗര്‍, സ്റ്റില്‍സ് - റിന്‍സണ്‍ എം ബി, മാര്‍ക്കറ്റിംഗ് & ഡിസൈനിംഗ് - യെല്ലോടൂത്ത്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.