റോക്കി ഭായിയെ വെട്ടിക്കുമോ കാന്താര ചാപ്റ്റര്‍-1? 18.95 കോടി കടന്ന് അഡ്വാന്‍സ് ബുക്കിങ്ങ്

വിറ്റുപോയ ടിക്കറ്റുകളില്‍ ഭൂരിഭാഗവും കന്നഡ ഭാഷ കാന്താരയുടെ ബുക്കിങ്ങാണ്.
റോക്കി ഭായിയെ വെട്ടിക്കുമോ കാന്താര ചാപ്റ്റര്‍-1? 18.95 കോടി കടന്ന് അഡ്വാന്‍സ് ബുക്കിങ്ങ്
Published on

ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് കാന്താരാ ചാപ്റ്റര്‍ 1. ബിഗ് ബജറ്റില്‍ എത്തുന്ന ഋഷഭ് ഷെട്ടി ചിത്രം ആദ്യ ഭാഗത്തേക്കാള്‍ കളക്ഷനും അഭിപ്രായവും നേടുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും ആരാധകരും. കന്നഡ സിനിമയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ 'കാന്താര' സിനിമയുടെ രണ്ടാം ഭാഗം 'കാന്താര ചാപ്റ്റര്‍ 1' 2025 ഒക്ടോബര്‍ 2ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തൂക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

റോക്കി ഭായിയെ വെട്ടിക്കുമോ കാന്താര ചാപ്റ്റര്‍-1? 18.95 കോടി കടന്ന് അഡ്വാന്‍സ് ബുക്കിങ്ങ്
12,490 കോടി ! ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍ ഷാരൂഖ് ഖാന്‍

''കാന്താര ചാപ്റ്റര്‍ 1'ന്റെ അഡ്വാന്‍സ് ബുക്കിംഗ് ഈ ആഴ്ച ആരംഭിച്ചിരുന്നു. 11,800 ഷോകളില്‍ നിന്ന് 11.46 കോടി രൂപ (ബ്ലോക്ക് സീറ്റുകള്‍ ഇല്ലാതെ) നേടിയതായാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ആദ്യ ദിന ടിക്കറ്റുകള്‍ 4 ലക്ഷത്തിലധികം വിറ്റുകഴിഞ്ഞുവെന്നാണ് കണക്കുകള്‍. ബ്ലോക്ക് സീറ്റുകള്‍ ഉള്‍പ്പെടെ ഇത് 18.95 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്ലോക്ക് സീറ്റുകള്‍ സാധാരണയായി അവസാന നിമിഷ ബുക്കിങ്ങുകള്‍ ( last-minute bookings), പ്രമോഷനുകള്‍ അല്ലെങ്കില്‍ സ്റ്റുഡിയോ സ്‌കീമുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നവയാണ്.

വിറ്റുപോയ ടിക്കറ്റുകളില്‍ ഭൂരിഭാഗവും കന്നഡ ഭാഷ കാന്താരയുടെ ബുക്കിങ്ങാണ്. 1,780 ഷോകളിലായി 2,14,933 ടിക്കറ്റുകളാണ് ഇത് വരെ വിറ്റു പോയിരിക്കുന്നത്.

എന്നാല്‍ ഈ ഓളം ഹിന്ദി പതിപ്പിലെ ടിക്കറ്റ് വില്‍പ്പനയില്ല. ബോളിവുഡിലെ അഡ്വാന്‍സ് ബുക്കിങ്ങില്‍ 6,393 ഷോകളിലായി 57000 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതുവരെ ലഭിച്ചിരിക്കുന്നത് 1.9 കോടി രൂപ മാത്രമാണ്. കന്നഡ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബുക്കിങ്ങ് തമിഴ്, തെലുങ്ക് ഭാഷകളിലാണ്. തമിഴിലും, തെലുങ്കിലുമായി 39,270 ഉം 33,492 ഉം ടിക്കറ്റുകള്‍ വിറ്റുപോയി. മലയാളം പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1,236 ഷോകളിലായി 53,957 ടിക്കറ്റുകളാണ് ബുക്കിങ്ങ് ആയിട്ടുള്ളത്.

കന്നഡയില്‍ മാത്രം (ബ്ലോക്ക് സീറ്റുകള്‍ ഇല്ലാതെ) ആദ്യ ദിവസം 17.95 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിങ് നേടിയ കന്നഡ കെജിഎഫ് ചാപ്റ്റര്‍ 2 -വിന് പിന്നിലാണ് കാന്താര ചാപ്റ്റര്‍ 1. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായ ഛാവ ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിങിലൂടെ (ബ്ലോക്ക് സീറ്റുകള്‍ ഇല്ലാതെ) നേടിയത് 13.79 കോടി രൂപയായിരുന്നു.

വരുണ്‍ ധവാനും ജാന്‍വി കപൂറും ഒന്നിച്ചഭിനയിച്ച 'സണ്ണി സന്‍സ്‌കാരി കി തുളസി കുമാരിയാകും ബോക്‌സ് ഓഫീസില്‍ കാന്താര ചാപ്റ്റര്‍ 1 ന് മുഖ്യ എതിരാളിയാവുക. ബോളിവുഡ് റൊമാന്റിക് -കോമഡി ചിത്രമായ ഈ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ഏകദേശം 1.13 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 28,698 ടിക്കറ്റുകള്‍ വിറ്റു. ബ്ലോക്ക് സീറ്റുകള്‍ കൂടി വിറ്റഴിച്ചതോടെ ആകെ 2.26 കോടി രൂപയാണ് വിറ്റുവരവ്. റിലീസിന് 24 മണിക്കൂര്‍ മാത്രം ശേഷിക്കെ, സിംഗിള്‍ സ്‌ക്രീന്‍ ബുക്കിംഗുകള്‍ തുറക്കുകയും, രണ്ട് സിനിമകള്‍ക്കുമുള്ള തിരക്ക് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് 'ചാപ്റ്റര്‍ 1'ന്റെയും നിര്‍മാതാക്കള്‍. 2022ല്‍ ദേശീയ പുരസ്‌കാരം നേടിയ കാന്താരയുടെ 'കാന്താര ചാപ്റ്റര്‍ 1'കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com