"ഹോളിവുഡിൽ ഇപ്പോഴും ലിംഗവിവേചനം നിലനിൽക്കുന്നു"; തുറന്നുപറഞ്ഞ് 'ഗെയിം ഓഫ് ത്രോൺസ്' താരം

ഹോളിവുഡിലെ ലിംഗവിവേചനത്തെക്കുറിച്ചും പ്രതിഫല വ്യത്യാസത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് എമിലിയ
'ഗെയിം ഓഫ് ത്രോൺസ്' താരം എമിലിയ ക്ലാർക്ക്
'ഗെയിം ഓഫ് ത്രോൺസ്' താരം എമിലിയ ക്ലാർക്ക്Source: X
Published on
Updated on

'ഗെയിം ഓഫ് ത്രോൺസ്' എന്ന ഒറ്റ ടെലിവിഷൻ സീരീസിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് എമിലിയ ക്ലാർക്ക്. സ്പൈ ഫിക്ഷൻ ത്രില്ലറായ 'പോണീസ്' ആണ് നടിയുടെ ഏറ്റവും പുതിയ സീരീസ്. ഈ സീരീസിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ, ഹോളിവുഡിലെ ലിംഗവിവേചനത്തെക്കുറിച്ചും പ്രതിഫല വ്യത്യാസത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് എമിലിയ.

ഹോളിവുഡിൽ ഇപ്പോഴും ലിംഗ വിവേചനം നിലനിൽക്കുന്നതായി എമിലിയ ക്ലാർക്ക് പറഞ്ഞു. മാറ്റങ്ങൾ ഉണ്ടെങ്കിലും വലിയ തോതിൽ പ്രതിഫല വ്യത്യാസം ഉള്ളതായി നടി ചൂണ്ടിക്കാട്ടി. "ലിംഗവിവേചനം ഒരു തരത്തിലും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ട്, എങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറുന്നുണ്ട് എന്നത് തീർച്ചയാണ്. സ്ത്രീകൾ ചെയ്യുന്ന 'ഇമോഷണൽ ലേബർ' എത്രത്തോളമുണ്ട് എന്നത് പാശ്ചാത്യ സമൂഹത്തിൽ നാം ഇപ്പോൾ അംഗീകരിച്ചു തുടങ്ങുന്ന പ്രധാന കാര്യമാണ്. സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങളെ നാം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. അമ്മമാർ വീട്ടിലിരിക്കണം എന്ന പരമ്പരാഗത രീതി മാറി ഇന്ന് അച്ഛന്മാർ വീട്ടിലെ കാര്യങ്ങൾ നോക്കി ഇരിക്കുന്ന സാഹചര്യം ഉണ്ടായത് ഈ മാറ്റത്തിന്റെ വലിയൊരു പ്രതിഫലനമാണ്," എമിലിയ ക്ലാർക്ക് പറഞ്ഞു.

'ഗെയിം ഓഫ് ത്രോൺസ്' താരം എമിലിയ ക്ലാർക്ക്
"ഇന്ത്യയാണ് എന്റെ പ്രചോദനം, ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല"; വിവാദങ്ങളിൽ പ്രതികരിച്ച് എ.ആർ. റഹ്‌മാൻ

"സാഹചര്യങ്ങൾ തീർച്ചയായും മാറുന്നുണ്ട്, എങ്കിലും ജീവിതത്തിന്റെ പല മേഖലകളിലും ഇത്തരം സാംസ്കാരികമായ വിവേചനങ്ങൾ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ സത്യങ്ങൾ തുറന്നു പറയാൻ അനുവദിക്കുന്ന ഒരു സംസ്കാരത്തിൽ ജീവിക്കാൻ കഴിയുന്ന ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് നമ്മൾ എന്നത് നമ്മുടെ ഭാഗ്യമാണ്. എന്നാൽ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയല്ല," എന്നും എമിലിയ കൂട്ടിച്ചേർത്തു.

തന്റെ കരിയറിൽ ഭർത്താവോ കാമുകനോ അല്ലാത്ത മറ്റൊരു സ്ത്രീ കഥാപാത്രത്തോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്യാൻ കഴിഞ്ഞത് 'പോണീസ്' എന്ന പരമ്പരയിലാണെന്നും താരം പറഞ്ഞു. ഹോളിവുഡിൽ ഇത്തരം വേഷങ്ങൾ വളരെ കുറവാണെന്നും, വൈകാരികമായ സാഹോദര്യ ബന്ധമുള്ള സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ടെന്നും എമിലിയ കൂട്ടിചേർത്തു. 'ഗെയിം ഓഫ് ത്രോൺസി'ലൂടെ ലഭിച്ച പെട്ടെന്നുള്ള പ്രശസ്തി കൈകാര്യം ചെയ്യാൻ താൻ ബുദ്ധിമുട്ടിയിരുന്നുവെന്നും, ആ സമയത്ത് തനിക്ക് വലിയ തോതിൽ 'പാനിക് അറ്റാക്കുകൾ' ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

'ഗെയിം ഓഫ് ത്രോൺസ്' താരം എമിലിയ ക്ലാർക്ക്
'മാ തുജേ സലാം' പാടാൻ റഹ്‌മാൻ വിസമ്മതിച്ചുവെന്ന് മാധ്യമപ്രവർത്തക; തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ചിന്മയി

പീക്കോക്കിനു വേണ്ടി സുസന്ന ഫോഗലും ഡേവിഡ് ഐസേഴ്സണും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ സ്പൈ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് 'പോണീസ്'. എമിലിയ ക്ലാർക്കിനൊപ്പം ഹാലി ലു റിച്ചാർഡ്സണാണും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നത്. ജനുവരി 15നാണ് ജിയോ ഹോട്ട്‌സ്റ്റാറിൽ സീരിസ് സ്ട്രീം ചെയ്തുതുടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com