ആരാധകർക്കിടയിൽ ചർച്ചയായി 'ബേബി ബംബ്'; സമാന്ത അമ്മയാകുന്നു?

2025 ഡിസംബറിലാണ് സാമന്ത സംവിധായകൻ രാജ് നിദിമോരുവിനെ വിവാഹം ചെയ്തത്.
ആരാധകർക്കിടയിൽ ചർച്ചയായി  'ബേബി ബംബ്'; സമാന്ത അമ്മയാകുന്നു?
Published on
Updated on

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സമാന്ത. ക്യൂട്ട്നെസ് വാരിവിതറിയ നായികയിൽ നിന്ന് ആക്ഷൻ ഉൾപ്പെടെയുള്ള റോളുകളിലേക്ക് താരം മാറിയതോടെ ആരാധകരും കൂടെ നിന്നു. അദ്യവിവാഹം പരാജയപ്പെട്ടതോടെ രണ്ടാമതും താരം വിവാഹിതയായിരുന്നു. ഇപ്പോഴിതാ സമാന്ത ഗർഭിയാണെന്ന റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

ആരാധകർക്കിടയിൽ ചർച്ചയായി  'ബേബി ബംബ്'; സമാന്ത അമ്മയാകുന്നു?
ഹിജാബ് ധരിക്കാതെ യൂട്യൂബ് വീഡിയോയിലെത്തി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

പുതിയ ചിത്രമായ 'മാ ഇൻ്റി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷത്തിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിഡിയോകളിൽ സാമന്തയുടെ വയർ ചെറുതായി വീർത്തിരിക്കുന്നത് കാണാമായിരുന്നു. ചിത്രങ്ങൾ പുറത്ത് വന്നതോടെ നടിയുടെ ബേബി ബംബ് ആരാധകർക്കിടയിൽ ചർച്ചയായി.

ഇതോടെയാണ് താരം പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നത്. സാമന്ത ഗര്‍ഭിണിയാണെന്നും ഡിസംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായും താരത്തിന്‍റെ വക്താവ് പ്രതികരിച്ചതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സമാന്തയോ പങ്കാളിയോ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീതരിച്ചിട്ടില്ല.2025 ഡിസംബറിലാണ് സാമന്ത സംവിധായകൻ രാജ് നിദിമോരുവിനെ വിവാഹം ചെയ്തത്.

ആരാധകർക്കിടയിൽ ചർച്ചയായി  'ബേബി ബംബ്'; സമാന്ത അമ്മയാകുന്നു?
രുക്മിണി വസന്തിന്റെ ഡീപ്ഫേക്ക് ബിക്കിനി ചിത്രങ്ങൾ നിർമിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ

കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവി ദേവിയുടെ സന്നിധിയിലായിരുന്നു വിവാഹം നടന്നത്. തെലുങ്കിലെ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയുമായുള്ള ആദ്യവിവാഹം വേർപ്പെടുത്തിയതും, രോഗ ബാധിതയായതുമെല്ലാം സിനിമാലോകത്തെ വലിയ ചർച്ചകളായിരുന്നു. എന്നാൽ ഫീനിക്സ് പക്ഷിയേപ്പോലെ സമാന്ത ഉർത്തെണീറ്റു, ആരോഗ്യം വീണ്ടെടുത്തു. അഭിനയത്തിൽ സജീവമായി.

News Malayalam 24x7
newsmalayalam.com