സെൻസർ ബോർഡിൻ്റെ മാർഗനിർദേശങ്ങളിൽ അതൃപ്തി; പ്രതിഷേധമറിയിച്ച് ഫിലിം ചേംബര്‍

ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലെങ്കിൽ സിനിമാ നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുമുള്ള കാര്യം ഫിലിം ചേംബര്‍ അറിയിച്ചു.
Kerala Film Chamber
ഫിലിം ചേംബർ Source : Facebook
Published on: 
Updated on: 

സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍​ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബര്‍. ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലെങ്കിൽ സിനിമാ നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുമുള്ള കാര്യം ഫിലിം ചേംബര്‍ അറിയിച്ചു. സിനിമയുടെ പ്രമോഷൻ, വിതരണം തുടങ്ങിയവയെ എല്ലാം ബാധിക്കും എന്നും ഫിലിം ചേംബർ വ്യക്തമാക്കി.

2026 ഒക്ടോബർ 26-നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. പ്രഖ്യാപിച്ച റിലീസ് തീയതികൾ വേഗത്തിലുള്ള സർട്ടിഫിക്കേഷനുള്ള കാരണമായി കണക്കാക്കില്ലെന്നും സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുമ്പ് സിനിമ പേരുകൾ അന്തിമമായി കണക്കാക്കരുതെന്നും ബോർഡ് നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Kerala Film Chamber
"വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും"; മുന്നറിയിപ്പുമായി രാമായണ നിർമാതാക്കൾ

ബോർഡ് കൃത്യമായി സാക്ഷ്യപ്പെടുത്തിയ ഒരു സിനിമയുടെ പതിപ്പ് മാത്രമേ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിയൂ എന്നും സിബിഎഫ്‌സി വ്യക്തമാക്കിയിരുന്നു. ആദ്യ നിർദ്ദേശം അനുസരിച്ച്, അന്തിമ അനുമതിക്കായി സമർപ്പിക്കുന്ന സിനിമകൾ എല്ലാ അർഥത്തിലും പൂർണമായ രൂപത്തിലായിരിക്കണം. ഇതിൽ അന്തിമ ഗ്രാഫിക്സ്, ടൈറ്റിലുകൾ, ക്രെഡിറ്റുകൾ, സബ്ടൈറ്റിലുകൾ, നിരാകരണങ്ങൾ, സെൻസർ സർട്ടിഫിക്കറ്റ് സ്ലേറ്റുകൾ, പശ്ചാത്തല സ്കോർ, സംഗീതം, ശബ്ദ മിശ്രിതം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Related Stories

Strong dissatisfaction within the Congress over Sreenadevi Kunjamma’s interventions
'പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതല്ല... തിരകള്‍ തിരുമുല്‍ക്കാഴ്ച നല്‍കിയതുമല്ല... മാവേലി പാട്ട് പാടുമീ മലയാളം'
അഞ്ച് വർഷത്തിനിടെ പിൻവലിച്ചത് പന്ത്രണ്ടര ലക്ഷം രൂപ; മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വൻ ഫണ്ട് തട്ടിപ്പ്
'മാതൃഭൂമി' സിനിമ