"ആർആർആർ ഒത്തിരി ഇഷ്ടപ്പെട്ടു, ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണം"; ആഗ്രഹം തുറന്നുപറഞ്ഞ് 'ഗെയിം ഓഫ് ത്രോൺസ്' നടി

ഇന്ത്യൻ സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെപ്പറ്റിയും സോഫി മനസുതുറന്നു
നടി സോഫി ടർണർ
നടി സോഫി ടർണർSource: X
Published on
Updated on

കൊച്ചി: ലോകത്താകമാനം ആരാധകരുള്ള ടെലിവിഷൻ പരമ്പരയായ 'ഗെയിം ഓഫ് ത്രോൺസി'ലെ സാൻസ സ്ടാർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ് സോഫി ടർണർ. അടുത്തിടെ ഫസ്റ്റ് പോസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡ് സിനിമകളുടെ ഭാഗമാകണമെന്ന് നടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച.

എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' താൻ ആസ്വദിച്ചതായി സോഫി ടർണർ പറഞ്ഞു. "എനിക്ക് ആർആർആർ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണം. ബോളിവുഡ് സിനിമകളിൽ നൃത്തം ചെയ്യണമെന്നും എനിക്കുണ്ട്. ബോളിവുഡ് സിനിമകളുടെ ദൃശ്യങ്ങൾ വളരെ ഗംഭീരമാണ്. ബോളിവുഡ് സിനിമകളിൽ കാണുന്ന തരത്തിലുള്ള പ്രൊഡക്ഷൻ ഡിസൈനൊന്നും പാശ്ചാത്യ സിനിമകളിൽ കാണാൻ കഴിയില്ല. എന്നെങ്കിലും അത്തരമൊരു സിനിമയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നുമാണ് സോഫി പറഞ്ഞത്.

നടി സോഫി ടർണർ
കാത്തിരുന്ന ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്; സൂര്യ-വിക്രം ക്ലാഷ് റിലീസിന് അരങ്ങൊരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെപ്പറ്റിയും സോഫി മനസുതുറന്നു. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവരെയാണ് തന്റെ പ്രിയ താരങ്ങളായി നടി എടുത്തുപറഞ്ഞത്. നടി പ്രിയങ്ക ചോപ്രയുടെ പങ്കാളി നിക് ജോനസിന്റെ സഹോദരന്റെ മുൻ ഭാര്യയാണ് സോഫി ടർണർ. ഇരു നടിമാരും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഇഷ്ട ഇന്ത്യൻ താരമായി പ്രിയങ്കയെ സോഫി തിരഞ്ഞെടുക്കാത്തതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ജോ ജോനാസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇവർ ഇന്‍സ്റ്റഗ്രാമിൽ പരസ്പരം പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നു.

ഇതാദ്യമായല്ല 'ആർആർആർ' എന്ന രാജമൗലി ചിത്രത്തെ ഒരു ഹോളിവുഡ് താരം അഭിനന്ദിക്കുന്നത്. നേരത്തെ, 'ഗെയിം ഓഫ് ത്രോൺസ്' താരം നതാലി ഇമാനുവേൽ, ചലച്ചിത്രകാരന്മാരായ ജെ.ജെ. എബ്രാംസ്, എഡ്ദഗർ റൈറ്റ്, ജെയിംസ് കാമറൂൺ എന്നിവർ സിനിമയെ പ്രശംസിച്ചിരുന്നു. 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ പ്രമോഷന്റെ ഭാഗമായി ജെയിംസ് കാമറൂൺ രാജമൗലിയുമായി നടത്തിയ സംവാദം വൈറലായിരുന്നു.

നടി സോഫി ടർണർ
ഷാജി പാപ്പനും പിള്ളേരും റെഡി; 'ആട് 3' ഷൂട്ടിങ് പൂർത്തിയായി

അതേസമയം, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'വാരണാസി' ആണ് അടുത്ത എസ്.എസ്. രാജമൗലി ചിത്രം. ഈ ബിഗ് ബജറ്റ് എപ്പിക് ഫാന്റസി ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകാണ് ആരാധകർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com