മുംബൈ: നടി ഹൻസിക മോട്ട്‌വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസിലാക്കിയതോടെ ആണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.
മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 2022ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം വളരെ കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. ഹന്‍സികയേയും സൊഹേലിനേയും ഒരുമിപ്പിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ ശ്രമിച്ചിരുന്നതായും വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഭിന്നത പരിഹരിക്കാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലെത്തിയോടെ ഇരു കൂട്ടരും പരസ്പര സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചു. 2024 ജുലൈ രണ്ട് മുതല്‍ ഹന്‍സികയും സൊഹേലും പിരിഞ്ഞാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹേലിൻ്റെ മുന്‍ഭാര്യ ഹന്‍സികയുടെ അടുത്ത സുഹൃത്തായിരുന്നു. ജയ്പൂരില്‍ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. താരവിവാഹം 'ഹന്‍സികാസ് ലവ് ഷാദി ഡ്രാമ' എന്ന പേരില്‍ ആറ് എപ്പിസോഡുകളുള്ള ഡോക്യുമെൻ്ററിയും ആയിരുന്നു. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ഇത് സ്ട്രീം ചെയ്തത്.