നിവിൻ പോളിക്കെതിരായ സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കി ഹൈക്കോടതി

ആക്ഷൻ ഹീറോ ബിജു 2, മഹാവീര്യർ എന്നീ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു കോടി 90 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസാണ് റദ്ദാക്കിയത്
നിവിൻ പോളി
നിവിൻ പോളി
Published on: 
Updated on: 

നടൻ നിവിൻ പോളിക്കെതിരായ സാമ്പത്തിക വഞ്ചന കേസ് ഹൈക്കോടതി റദ്ദാക്കി. ആക്ഷൻ ഹീറോ ബിജു 2, മഹാവീര്യർ എന്നീ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു കോടി 90 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പരാതിക്കാരനായ സിനിമ നിർമാതാവ് പി.എസ്. ഷംനാസും നിവിൻ പോളിയും തമ്മിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.

നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ സഹ നിര്‍മാതാവായിരുന്നു ഷംനാസ്. സിനിമ പരാജയപ്പെട്ടതോടെ ആക്ഷന്‍ ഹീറോ ബിജു 2വില്‍ സഹ നിര്‍മാതാവാക്കാമെന്ന് നിവിനും ഷൈനും നൽകിയ വാക്ക് പാലിച്ചില്ലെന്നും, താനറിയാതെ ദുബായിലുള്ള കമ്പനിക്ക് അഞ്ച് കോടിക്ക് കരാറുണ്ടാക്കിയെന്നും അത് തനിക്ക് വൻ ബാധ്യതയുണ്ടാക്കിയെന്നുമാണ് പരാതി. കോട്ടയം തലയോലപറമ്പ് സ്റ്റേഷനിലായിരുന്നു ഷംനാസ് പരാതി നൽകിയിരുന്നത്.

നിവിൻ പോളി
മലയാളികള്‍ക്ക് അഭിമാനമായി സ്മിത ഭാസി സഞ്ജീവ്; മിസിസ് യൂണിവേഴ്‌സ് 2026ല്‍ ടോപ് 25-ല്‍ ഇടം നേടി മലയാളി യുവതി

എന്നാല്‍ തന്റെ ഒപ്പ് വ്യാജമായി നിര്‍മിച്ചാണ് ഷംനാസ് രേഖ തയ്യാറാക്കിയത് എന്നാണ് നിവിൻ പോളി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഷംനാസ് കോടതിയെ സമീപിച്ചിരുന്നു.അതേസമയം, നിവിന്‍ പോളിയും സമാനമായ ആവശ്യവുമായി കോടതിയിലെത്തി.

കേസിലെ ഇരുകക്ഷികളും പിന്നീട് നടത്തിയ ചര്‍ച്ചകളിലാണ് സമവായമായത്. കേസുകള്‍ പരസ്പരം പിന്‍വലിക്കാനും ധാരണയായി. നിവിന്‍ പോളി ഘട്ടങ്ങളായി പണം കൈമാറുമെന്നാണ് ധാരണ എന്നാണ് ലഭിക്കുന്ന വിവരം.

News Malayalam 24x7
newsmalayalam.com