'ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ ഞാനല്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടി

ഇത് ലഘുവായി കാണാനാവുന്ന കാര്യമല്ലെന്നും വിശദമാക്കിയാണ് നടിയുടെ പോസ്റ്റ്
'ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ  ഞാനല്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടി
Source: Facebook
Published on
Updated on

രാസലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി താനല്ലെന്ന് വ്യക്തമാക്കി മലയാളി നടി അഞ്ജുകൃഷ്ണ അശോക്. പേരിലുള്ള സാമ്യം മൂലം തൻ്റെ ഫോട്ടോകൾ അറസ്റ്റ് ചെയ്യപ്പെട്ട നടിയുടേതെന്ന പേരിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് തനിക്കും കുടുംബത്തിനും കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്നുവെന്നും ഇത് ലഘുവായി കാണാനാവുന്ന കാര്യമല്ലെന്നും വിശദമാക്കിയാണ് നടിയുടെ പോസ്റ്റ്.

എല്ലാ മീഡിയ പേജുകളും വ്യക്തികളും ചിത്രങ്ങളും ടാഗുകളും ഉടൻ നീക്കം ചെയ്യണമെന്നും തെറ്റായ പ്രചരണം തുടരുന്ന പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അഞ്ജു കൃഷ്ണ പോസ്റ്റിൽ വ്യക്തമാക്കുന്നു. ശരിയായ തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകൾ പങ്കുവെക്കണമെന്ന് അഭ്യർഥിക്കുന്നതായും നടി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ  ഞാനല്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടി
'ഹാഫ്: ദി ക്രോണിക്കിള്‍സ് ഒഫ് ടൂ ഹാഫ് ബ്ലഡെഡ് വാമ്പയര്‍സ്'; രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി

ചൈന്നൈയിൽ ലഹരിമരുന്ന് കേസിൽ യുവനടി അഞ്ജു കൃഷ്ണ ഉൾപ്പടെയുള്ളവർ അറസ്റ്റിലായ വാർത്ത വന്നതിന് പിന്നാലെയാണ് മലയാളി നടിയായ അഞ്ജു കൃഷ്ണ അശോകിൻ്റെ ഫോട്ടോകൾ പിടിയിലായ നടിയ്ക്ക് പകരം പ്രചരിക്കാൻ തുടങ്ങിയത്. പല മാധ്യമങ്ങളും ഇവരുടെ ഫോട്ടോ തെറ്റായി നൽകുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്-ഹിന്ദി-തെലുഗു മാധ്യമങ്ങളിലടക്കം അഞ്ജു കൃഷ്ണ അശോകിൻ്റെ ഫോട്ടോ നൽകിയിരുന്നു. ഇതിന് പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും താരം പ്രൈവറ്റാക്കിയിരുന്നു. മുമ്പ് തൃക്കാക്കരയിൽ വച്ച് സമാനമായ കേസിൽ അഞ്ജു കൃഷ്ണ എന്ന നാടക നടി പിടിക്കപ്പെട്ടപ്പോഴും താരത്തിൻ്റെ ഫോട്ടോ വാർത്തയ്ക്കൊപ്പം പ്രചരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com