"ചിന്നത്തമ്പി, ഉന്നൈ നമ്പി..."; ഇളയരാജയുടെ പിന്തുണ വിജയ്‌ക്ക്? ചർച്ചയായി 'എങ്കൾ നീതി'യിലെ ഗാനം

വിജയ് ബാലതാരമായി എത്തിയ ആദ്യകാല ചിത്രങ്ങളിലൊന്നാണ് 'എങ്കൾ നീതി'
വിജയ്, ഇളയരാജ
വിജയ്, ഇളയരാജ
Published on
Updated on

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ് ഫലം വരാനിരിക്കെ സംഗീത സംവിധായകൻ ഇളയരാജ പങ്കുവച്ച ഒരു ഗാനത്തെ ചുറ്റിപ്പറ്റിയാണ് സിനിമ -രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച. വിജയ് ബാലതാരമായി അഭിനയിച്ച 'എങ്കൾ നീതി' എന്ന ചിത്രത്തിലെ ഗാനമാണ് ഇളയരാജ തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഇത് വിജയ്‌യുടെ രാഷ്ട്രീയത്തിനുള്ള പിന്തുണയാണെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

വിജയ് ബാലതാരമായി എത്തിയ ആദ്യകാല ചിത്രങ്ങളിലൊന്നാണ് 'എങ്കൾ നീതി'. 1988ൽ റിലീസ് ആയ ചിത്രം സംവിധാനം ചെയ്തത് വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ ആയിരുന്നു. ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഈ ചിത്രത്തിലെ "ചിന്നത്തമ്പി, ഉന്നൈ നമ്പി ഇന്ത നാട് കാത്തിറിക്ക്" എന്ന് തുടങ്ങുന്ന ഗാനമാണ് ഇളയരാജ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഈ ഗാനം പുറത്തുവിട്ടതിലൂടെ വിജയ്‌ക്കുള്ള പരോക്ഷ പിന്തുണ പ്രഖ്യാപിക്കുകയാണ് ഇളയരാജ എന്നാണ് വലിയ ഒരു വിഭാഗം വിലയിരുത്തുന്നത്. 2022ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വ്യക്തികൂടിയായ ഇളയരാജയുടെ ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. വിജയ്‌യിൽ തമിഴ്‌നാട് ഭാവി നേതാവിനെ കാണുന്നു എന്നതിന്റെ സൂചനയായി പാട്ടിന്റെ വരികളെ എടുത്തുകാട്ടുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ.

വിജയ്, ഇളയരാജ
"അത്രമാത്രം നെഗറ്റീവ് ആണ് കേട്ടത്, പക്ഷേ ഷെയ്‌ൻ ഞെട്ടിച്ചു"; 'ദൃഢം' ടീം അഭിമുഖം

നേരത്തെ, വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടി തൃഷാ കൃഷ്ണൻ പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വോട്ടിട്ടതിന് ശേഷം വിരലിൽ മഷി പുരട്ടിയ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഇൻസ്റ്റാ സ്റ്റോറിയാക്കിയപ്പോൾ വിജയ് ചിത്രം 'ഗില്ലി'യിലെ 'അർജുനര് വില്ല്' എന്ന ഗാനമാണ് പശ്ചാത്തലത്തിൽ ചേർത്തത്. ഇത് വിജയ്ക്കുള്ള പിന്തുണയാണെന്ന തരത്തിലായിരുന്നു ചർച്ചകൾ.

വിജയ്, ഇളയരാജ
THE ORIGINALS | സൂക്ഷിക്കുക, ഇയാൾ നിങ്ങളെ പ്രകോപിപ്പിക്കും...

അതേസമയം, വിജയ്‌ നേതൃത്വം കൊടുക്കുന്ന തമിഴക വെട്രി കഴകം മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചത്. നൂറു ശതമാനം വിജയ പ്രതീക്ഷയിലാണ് ടിവികെ. സംസ്ഥാനം ആര് ഭരിക്കുമെന്ന് നിർണയിക്കുന്നതിൽ വിജയ്‌‌യുടെ പാർട്ടി നിർണായക ഘടകമാകുമെന്നാണ് പല എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. ടിവികെ അധികാരത്തിലെത്തും എന്നും പ്രവചനങ്ങളുണ്ട്. 98 മുതൽ 120 സീറ്റുകൾ വരെ ടിവികെ നേടുമെന്നാണ് എൻഡിടിവി - ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. 63 സീറ്റുകൾ വരെ നേടുമെന്ന് ടുഡേയ്‌സ് ചാണക്യ കൂടി പ്രവചിച്ചതോടെ എതിർകക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും കടുത്ത ആശങ്കയിലാണ്.

News Malayalam 24x7
newsmalayalam.com