'പേട്രിയറ്റ്' റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പൊലീസ്

ഈ മാസം ആദ്യം വിവിധ ഓൺലൈൻ വെബ്സൈറ്റുകൾ വഴി പേട്രിയറ്റ് പ്രചരിപ്പിച്ചത് എന്നാണ് പരാതി.
patriot
Published on
Updated on

കൊച്ചി: പേട്രിയറ്റ് സിനിമ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ കേസ്. നിർമാതാവ് ആൻ്റോ ജോസഫിൻ്റെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. ഈ മാസം ആദ്യം വിവിധ ഓൺലൈൻ വെബ്സൈറ്റുകൾ വഴി പേട്രിയറ്റ് പ്രചരിപ്പിച്ചത് എന്നാണ് പരാതി. സിനിമ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.

patriot
നിങ്ങൾ നിരീക്ഷണത്തിലാണ്! ഈ മഹേഷ് നാരായണൻ ചിത്രത്തിൽ പ്രമേയമാണ് താരം; 'പേട്രിയറ്റ്' റിവ്യൂ | PATRIOT REVIEW

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സംഗീതം - സുഷിൻ ശ്യാം.

patriot
വൻ താരനിര, പക്ഷേ...! 'പേട്രിയറ്റ്' റിവ്യൂ
News Malayalam 24x7
newsmalayalam.com