'രാമായണ' നിർമാതാവിന്റെ ഓഫീസുകളിൽ ആദയനികുതി വകുപ്പിന്റെ റെയ്‌ഡ്

റെയ്ഡ് വാർത്ത പുറത്തുവന്നതോടെ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായി
'രാമായണ' പോസ്റ്റർ, നമിത് മൽഹോത്ര
'രാമായണ' പോസ്റ്റർ, നമിത് മൽഹോത്ര
Published on: 
Updated on: 

ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം 'രാമായണ'യുടെ നിർമാതാവും വിഎഫ്എക്സ് കമ്പനിയായ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ സ്ഥാപകനുമായ നമിത് മൽഹോത്രയുടെ മുംബൈയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. പ്രൈം ഫോക്കസിന്റെ ഓഫീസുകൾക്ക് പുറമെ കമ്പനിയുടെ ഫിനാൻഷ്യൽ അഡ്വൈസർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.

വിദേശ ഫണ്ട് കൈമാറ്റങ്ങൾ, നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. റെയ്ഡ് വാർത്തകൾ പുറത്തുവന്നതോടെ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. വിഷയത്തിൽ ആദായനികുതി വകുപ്പോ പ്രൈം ഫോക്കസ് അധികൃതരോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

'രാമായണ' പോസ്റ്റർ, നമിത് മൽഹോത്ര
രാമനിൽ നിന്ന് ദശരഥനിലേക്ക്; 'രാമായണ'യിലെ അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

ഏകദേശം 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന 'രാമായണ' സിനിമയുടെ റിലീസ് അടുത്തിരിക്കെയാണ് നമിത്തിന്റെ ഓഫീസിൽ പരിശോധന നടക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ) എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന 'രാമായണ'യുടെ ആദ്യ ഭാഗം നവംബർ അഞ്ചിന് ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും.

News Malayalam 24x7
newsmalayalam.com