നടന്‍ ജേഡന്‍ സ്മിത്ത് 82കാരിയുമായി പ്രണയത്തില്‍? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

82കാരിയായ ഫ്രഞ്ച് ഫാഷന്‍ ഡിസൈനറും സംരംഭകയുമായ മിഷേല്‍ ലാമിയുമായി ജേഡന്‍ പ്രണയത്തിലാണ് എന്നാണ് വാര്‍ത്തകള്‍
Jaden Smith And Michele Lamy dating rumour
ജേഡന്‍ സ്മിത്തും മിഷേല്‍ ലാമിയും
Published on: 
Updated on: 

കരാട്ടെ കിഡ് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടനാണ് ജേഡന്‍ സ്മിത്ത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ജേഡന്റെ ഡേറ്റിങ് ലൈഫാണ്. 82കാരിയായ ഫ്രഞ്ച് ഫാഷന്‍ ഡിസൈനറും സംരംഭകയുമായ മിഷേല്‍ ലാമിയുമായി ജേഡന്‍ പ്രണയത്തിലാണ് എന്നാണ് വാര്‍ത്തകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചര്‍ച്ചകള്‍ ശക്തമായത്.

Jaden Smith And Michele Lamy dating rumour
'എന്നേക്കും.. എന്നെന്നേക്കും ഇനി ഒന്നിച്ച്'; കാവ്യ മാരനും അനിരുദ്ധും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

കൈകള്‍ കോര്‍ത്ത് നടന്നുവരുന്നതും ഉമ്മവയ്ക്കുന്നതും ഇരുവരും ഒന്നിച്ചുള്ള സെല്‍ഫികളുമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നു. ലാമി തന്റെ റിയല്‍ എസ്റ്റേറ്റ് സ്വത്തിന്റെ 80 ശതമാനം ജേഡന് വാഗ്ദാനം ചെയ്‌തെന്നും. തുടര്‍ന്ന് ഇരുവരും എന്‍ഗേജ്ഡ് ആയെന്നും വാര്‍ത്തകള്‍ വന്നു. പിന്നാലെ ഇവരുടെ 56 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നിരവധി പേര്‍ വിമര്‍ശന പോസ്റ്റുകള്‍ പങ്കുവച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നുണപ്രചരണം മാത്രമാണ് എന്നാണ് വിവരം. ഇവരുടെ പ്രണയം സ്ഥിരീകരിക്കാനുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. മിഷേല്‍ ലാമിയും ഫാഷന്‍ ഡിസൈര്‍ റിക്ക് ഓവന്‍സും ഏറെനാളായി വിവാഹിതരാണ്. 2006ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഒവന്‍സ്‌കോര്‍പ് എന്ന ക്ലോത്തിങ് ബിസിനസുമുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ജേഡനും ലാമിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വ്യാജമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന്റെ മകനാണ് ജേഡന്‍. അച്ഛനൊപ്പം പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന സിനിമയിലൂടെയാണ് ജേഡന്‍ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ജാക്കി ചാനോടൊപ്പം അഭിനയിച്ച ദി കരാട്ടെ കിഡ് സൂപ്പര്‍ഹിറ്റാവുകയായിരുന്നു.