'പുഷ്പ' തരംഗം അവസാനിക്കുന്നില്ല; അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്

ജപ്പാനിലെ തിയേറ്ററുകളിൽ 'പുഷ്പ 2' വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്
അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്
അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്
Published on
Updated on

ടോക്കിയോ: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ 2: ദ റൂളി'ന്റെ പ്രൊമോഷന്റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്റ് അപൂർവമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി നടന്റെ പേരിൽ ഒരു പ്രത്യേക 'സുഷി' വിഭവം തന്നെയാണ് റെസ്റ്റോറന്റ് അധികൃതർ ഒരുക്കിയത്.

'പുഷ്പ' എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം 'ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ' എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്
ഒഴുകിപ്പരന്ന ചോരച്ചാലുകൾ! പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്, 'ആരം' മോഷൻ പോസ്റ്റർ

ഒരു ഇന്ത്യൻ താരത്തിന് ജപ്പാൻ നൽകുന്ന ഈ ആദരം സിനിമയ്ക്കും താരത്തിനും അതിരുകളില്ലാത്ത സ്നേഹമാണ് ലഭിക്കുന്നത് എന്നതിന്റെ തെളിവാണ്. നിലവിൽ ജപ്പാനിലെ തിയേറ്ററുകളിൽ 'പുഷ്പ 2' വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ചിത്രത്തിലെ ഡയലോഗുകൾ അല്ലു അർജുൻ സംസാരിക്കുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണപ്രേമികൾക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഇപ്പോൾ ഈ 'അല്ലു അർജുൻ സുഷി' ചർച്ചാവിഷയമായിരിക്കുകയാണ്.

ലോകമെമ്പാടും നിന്നായി 1800 കോടി രൂപയാണ് 'പുഷ്പ 2' കളക്ട് ചെയ്തത്. ‘പുഷ്പ’യുടെ ആദ്യ ഭാഗം ആഗോള തലത്തിൽ നേടിയ 350 കോടി രൂപ കളക്ഷൻ വെറും രണ്ട് ദിവസം കൊണ്ടാണ് സിനിമ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം സുകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com