ഒഴുകിപ്പരന്ന ചോരച്ചാലുകൾ! പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്, 'ആരം' മോഷൻ പോസ്റ്റർ

ശ്രദ്ധേയനായ പരസ്യ ചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ ആണ് 'ആരം' സംവിധാനം ചെയ്യുന്നത്
'ആരം' മോഷൻ പോസ്റ്റർ
'ആരം' മോഷൻ പോസ്റ്റർ
Published on
Updated on

കൊച്ചി: സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. 'ഇരവുകളിൽ മറയുവതാരോ...പെരുമഴയിൽ തിരയിവുതാരേ...' എന്ന ഗാനത്തിന്റെ അകമ്പടിയോടെ എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ്.

ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയനായ പരസ്യ ചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

'ആരം' മോഷൻ പോസ്റ്റർ
"മമ്മൂട്ടി ഇനി പത്മഭൂഷണ്‍ മമ്മൂട്ടി, നമുക്ക് ഒന്ന് അടുത്ത് കാണേണ്ടിയിരിക്കുന്നു"; അഭിനന്ദനമറിയിച്ച് കമല്‍ഹാസന്‍

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com