'കാതൽ' സിനിമയുടെ പേരിൽ എന്റെ മകൻ ആക്രമിക്കപ്പെടുന്നു: ജിയോ ബേബി

പുതിയ സിലബസ് പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജിയോ ബേബി
ജിയോ ബേബി ചിത്രം 'കാതൽ - ദ കോർ'
ജിയോ ബേബി ചിത്രം 'കാതൽ - ദ കോർ'
Published on
Updated on

കൊച്ചി: 'കാതൽ ദ കോർ' എന്ന സിനിമയുടെ പേരിൽ തന്റെ മകൻ ആക്രമിക്കപ്പെട്ടെന്ന് സംവിധായകൻ ജിയോ ബേബി. പഠിക്കുന്ന സ്കൂളിലും താമസസ്ഥലത്തും മകൻ പരിഹാസം നേരിട്ടുവെന്നാണ് സംവിധായകൻ പറയുന്നത്. കുട്ടികളുടെ വികാസം ലക്ഷ്യമിട്ട് പുതിയ സിലബസ് പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജിയോ ബേബി അഭിപ്രായപ്പെട്ടു.

"2023ൽ റിലീസ് ആയ 'കാതൽ' എന്ന സിനിമ എടുത്ത ഒരാളുടെ മകൻ എന്ന നിലയിൽ എന്റെ മകൻ ഭയങ്കരമായി ആക്രമിക്കപ്പെടുന്നു. അതായത്, അവൻ ബുള്ളി ചെയ്യപ്പെടുന്നു. എല്ലാ സ്ഥലത്തും. അവൻ പഠിക്കുന്നത് ഒരു എയ്ഡഡ് സ്കൂളിലാണ്. താമസിക്കുന്നത് എറണാകുളം സിറ്റിക്കുള്ളിൽ ഉയർന്ന സാമ്പത്തിക നിലയിലുള്ളവർ താമസിക്കുന്നിടത്താണ്. ഈ രണ്ട് സ്ഥലത്തും ഇത് സംഭവിക്കുന്നു," എന്നാണ് ജിയോ ബേബി പറഞ്ഞത്.

ജിയോ ബേബി ചിത്രം 'കാതൽ - ദ കോർ'
പ്രതിസന്ധികൾ ഒഴിയുന്നു, 'ജന നായകൻ' ഈ മാസം തന്നെ എത്തുമോ?

ഹോമോസെക്ഷ്വൽ ആയ മാത്യു ദേവസി എന്ന റിട്ടയേഡ് സഹകരണ ബാങ്ക് ജീവനക്കാരനായി മമ്മൂട്ടി എത്തിയ 'കാതലി'ന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മാത്യു മത്സരിക്കുന്നതും അയാളുടെ ക്വീർ ഐഡന്റിറ്റി ഒരു പ്രചാരണ ആയുധമായി മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബകഥകൾ നിരവധി വന്നിട്ടുള്ള മലയാള സിനിമയിലെ ധീരമായൊരു ചുവടുവയ്പ്പായിരുന്നു ഈ ജിയോ ബേബി ചിത്രം.

ചലച്ചിത്ര അവാർഡുകളിലും മേളകളിലും തിളങ്ങിയ ചിത്രം ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് രചിച്ചത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു സിനിമയുടെ പ്രീമിയർ. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 'കാതല്‍' പ്രദര്‍ശിപ്പിച്ചിരുന്നു. സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹം നിർവഹിച്ചത് സാലു കെ തോമസാണ്.

ജിയോ ബേബി ചിത്രം 'കാതൽ - ദ കോർ'
ബിജു മേനോൻ പ്രൊമോഷനില്‍ പങ്കെടുത്തില്ല; ലിസ്റ്റിൻ പടത്തിലെ പ്രതിഫലത്തിൽ നിന്ന് നിർമാതാവിന് പണം നൽകുമെന്ന് അസോസിയേഷൻ

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി,സ്റ്റിൽസ് : ലെബിസൺ ഗോപി , ഡിസൈൻ : ആന്റണി സ്റ്റീഫൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com