"പ്രിയപ്പെട്ട മമ്മൂക്ക, മനുഷ്യ ദൈവങ്ങളെ...നന്ദി പറഞ്ഞാൽ തീരില്ല ഈ ജന്മം"; ആരോഗ്യവിവരം പങ്കുവച്ച് കണ്ണൻ സാഗർ

വ്യായാമവും വിശ്രമവും കുറേ നാളുകൾ കൂടി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഡോക്ടർമാരുടെ നിർദേശമെന്ന് നടൻ
കണ്ണൻ സാഗർ
കണ്ണൻ സാഗർ
Published on
Updated on

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ ഹൃദയശസ്ത്രക്രിയയ്‌ക്ക് ശേഷം അടുത്തിടെയാണ് ആശുപത്രി വിട്ടത്. ജീവിതം തിരിച്ചു നൽകിയ ഡോക്ടർമാർക്കും വിഷമഘട്ടത്തിൽ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത സഹപ്രവർത്തകർക്കും കണ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു. സർജറിയെ തുടർന്ന് നടൻ ഇപ്പോൾ വിശ്രമത്തിലാണ്.

തന്റെ ആരോഗ്യ പുരോഗതിയെപ്പറ്റി പുതിയൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കണ്ണൻ സാഗർ. മമ്മൂട്ടി, രമേശ് പിഷാരടി, കെ.എസ്. പ്രസാദ്, സാജു കൊടിയൻ എന്നിങ്ങനെയുള്ളവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

കണ്ണൻ സാഗർ
ലെജൻഡ് ശരവണന്റെ 'ലീഡർ' ഒടിടി റിലീസിന് ഒരുങ്ങുന്നു; എവിടെ, എപ്പോൾ കാണാം?

കണ്ണൻ സാഗറിന്റെ കുറിപ്പ്:

മനുഷ്യ ദൈവങ്ങളെ ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും വിശ്രമവും കുറേ നാളുകൾ കൂടി മുന്നോട്ട് കൊണ്ടുപോകണം എന്ന നിർദേശം നൽകി നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ യാത്രകളിൽ ഒക്കെ പോകാം. മനസിന്‌ ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ. പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.

കണ്ണൻ സാഗർ
ഹിറ്റ് ആവർത്തിക്കാൻ സൂര്യ, നായികയായി മമിത ബൈജു; 'വിശ്വനാഥ് & സൺസ്' റിലീസ് തീയതി പുറത്ത്

പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവം ഫൗണ്ടേഷൻ ഭാരവാഹികൾ, രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെ.എസ്. പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും മനസും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന ‘MAA’ സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം.

മിമിക്രി വേദികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ കണ്ണൻ സാഗർ സിനിമകളിലും സീരിയലുകളിലും സജീവമാണ്. അടുത്തിടെയിറങ്ങിയ 'വാഴ 2' എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ എത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com