"ഇന്ത്യ മൊത്തം അറിയപ്പെടുന്ന ബാലനായല്ലോ"; ആദിശേഷന് ആശംസകളുമായി കെ.സി. വേണുഗോപാൽ എംപി

'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്
ആദിശേഷനുമായി വീഡിയോ കോളിൽ സംസാരിക്കുന്ന കെ.സി. വേണുഗോപാൽ
ആദിശേഷനുമായി വീഡിയോ കോളിൽ സംസാരിക്കുന്ന കെ.സി. വേണുഗോപാൽ
Published on
Updated on

കൊച്ചി: 'ബാലൻ: ദ ബോയ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസുകൾ കീഴടക്കിയ ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ആദിശേഷനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിൽ മുഖ്യ കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ആദിശേഷൻ എന്ന ബാലതാരത്തിന് അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യയിലെ അറിയപ്പെടുന്ന ബാലനായി മാറിയല്ലോ എന്ന് ആദിശേഷനോട് വേണുഗോപാൽ ചോദിച്ചു. വീട്ടിലേക്ക് എത്തി കാണുമെന്നും കുട്ടി താരത്തിന് എംപി ഉറപ്പുനൽകി. സ്ക്രീനിൽ വിസ്മയം തീർത്ത, മികച്ച അഭിനയത്തിലൂടെ വലിയ കയ്യടി നേടിയ ആദിശേഷനെയും, അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും കെ.സി. വേണുഗോപാൽ അഭിനന്ദിച്ചു. സിനിമയിലെ ഈ വലിയ തുടക്കം നാളത്തെ ഒരു മികച്ച കലാകാരനിലേക്കുള്ള ആദിശേഷനുള്ള ചുവടുവെപ്പാകട്ടെയെന്നും ആശംസിച്ചു.

നേരത്തെ, 'വാഴ 2' കണ്ട ശേഷം കെ.സി. വേണുഗോപാൽ ഹാഷിറിനേയും സംഘത്തേയും വീഡിയോ കോൾ ചെയ്തിരുന്നു. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച എംപി സംവിധായകൻ സാവിൻ സായ്ക്കും തിരക്കഥാകൃത്ത് വിപിൻ ദാസിനും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

ആദിശേഷന് പുറമേ 'ബാലനി'ൽ പ്രധാന വേഷങ്ങളിലെത്തിയ ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ആദിശേഷനുമായി വീഡിയോ കോളിൽ സംസാരിക്കുന്ന കെ.സി. വേണുഗോപാൽ
"തമിഴ് പ്രേക്ഷകർക്ക് നന്ദി, നിങ്ങളാണ് ഇപ്പോൾ എന്റെ ഓക്സിജൻ": വീഡിയോയുമായി സ്വാസിക

'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. അജയൻ ചാലിശേരിയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ് - വിവേക് ഹർഷൻ.

ആദിശേഷനുമായി വീഡിയോ കോളിൽ സംസാരിക്കുന്ന കെ.സി. വേണുഗോപാൽ
"ആദ്യ ദിന കളക്ഷൻ പുരുഷ പ്രേക്ഷകരാണ് നിയന്ത്രിക്കുന്നതെന്ന ധാരണ തിരുത്തി"; സമാന്താ ചിത്രം 25 കോടി ക്ലബ്ബിൽ, നന്ദി അറിയിച്ച് നടി

കാസ്റ്റിങ് ഡയറക്ടർ/ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

News Malayalam 24x7
newsmalayalam.com