"AMMA അന്വേഷണ കമ്മീഷൻ അംഗങ്ങൾ നീന കുറുപ്പിന് ഒപ്പമുള്ളവർ"; അതൃപ്തി അറിയിച്ച് ലക്ഷ്മി പ്രിയ

നീതി കിട്ടിയില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്ന് ലക്ഷ്മി പ്രിയ
ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
Published on
Updated on

കൊച്ചി: നടി നീന കുറുപ്പുമായുള്ള തർക്കത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'എഎംഎംഎ' പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനിൽ അതൃപ്തി അറിയിച്ച് ലക്ഷ്മി പ്രിയ. അഞ്ച് അംഗ അന്വേഷണ കമ്മീഷനിലെ അംഗങ്ങളെല്ലാം നീന കുറുപ്പിന് ഒപ്പം ഉള്ളവരാണെന്നാണ് ലക്ഷ്മി പ്രിയയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി സംഘടനാ നേതൃത്വത്തിന് പരാതി നൽകി.

നടിമാർ തമ്മിലുള്ള തർക്കം പരിശോധിക്കാൻ അഞ്ച് പേരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് എഎംഎംഎ എക്സിക്യൂട്ടിവ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. കുഞ്ചൻ, സന്തോഷ് കീഴാറ്റൂർ, ആശാ അരവിന്ദ്, കുക്കു പരമേശ്വരൻ, ബിജു പപ്പൻ എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. മാർച്ച് രണ്ടിന് മുൻപ് കമ്മീഷൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

എന്നാൽ, സരയു, കൈലാഷ്, ബിജോയ്‌ വർഗീസ് ഇവരിൽ ആരെയെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നാണ് ലക്ഷ്മി പ്രിയയുടെ ആവശ്യം. നീതി കിട്ടിയില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
"സ്ത്രീത്വത്തെ അപമാനിച്ചു"; ലക്ഷ്മി പ്രിയയ്‌ക്കെതിരെ പരാതിയുമായി നീന കുറുപ്പ്; AMMA അന്വേഷണ കമ്മീഷൻ പരിശോധിക്കും

കഴിഞ്ഞ ദിവസം, ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ നീന കുറുപ്പ് 'എഎംഎംഎ'യ്ക്ക് പരാതി നൽകിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു നടിയുടെ പരാതി.

എഎംഎംഎ വൈസ് പ്രസിഡന്റാണ് ലക്ഷ്‌മി പ്രിയ. നീന കുറുപ്പ് എക്സിക്യൂട്ടീവ് അംഗവും. സംഘടനയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ വലിയ ചർച്ചയായിരുന്നു. കുടുംബസംഗമത്തിനിടെ ലക്ഷ്മി പ്രിയ കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് വാക്‌പോരിലേക്ക് നയിച്ചത്.

News Malayalam 24x7
newsmalayalam.com