ഇന്ത്യയിലെ ആദ്യ മാഗ്നോവ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് LED സിനിമാ സ്‌ക്രീനുമായി മാജിക് ഫ്രെയിംസ്

മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് സ്ക്രീൻ ഉദ്ഘാടനം ചെയ്തത്
ഇന്ത്യയിലെ ആദ്യ മാഗ്നോവ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് LED സിനിമാ സ്‌ക്രീനുമായി മാജിക് ഫ്രെയിംസ്
Published on
Updated on

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് ഡയറക്ട് വ്യൂ എൽ.ഇ.ഡി (Direct View LED) സിനിമാ സ്‌ക്രീനായ 'മാഗ്നോവ' (MAGNOVA) കാക്കനാട് മാജിക് ഫ്രെയിംസിൽ അവതരിപ്പിച്ച് യുഎഫ്ഒ സിനിമാ സൊല്യൂഷൻസ്. ഇന്ത്യൻ സിനിമാ സാങ്കേതികവിദ്യയിൽ പുതിയൊരു നാഴികക്കല്ലാണിത്. ചിങ്ങം ഒന്നാം തീയതി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ക്രീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർക്ക് പുറമെ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷെയ്ൻ നിഗം, ബേസിൽ ജോസഫ്, ദിലീപ്, ജയസൂര്യ, മഞ്ജു വാര്യർ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ബിസിനസ്, വിനോദ, സാങ്കേതിക മേഖലകളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

പ്രീമിയം ലാർജ് ഫ്രോമാറ്റ് (PLF) വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് അത്യാധുനിക സാങ്കേതികവിദ്യകളായ HEY LED സാങ്കേതികവിദ്യയും CINITY പ്രീമിയം സിനിമാ പ്രൊജക്ഷൻ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന യുഎഫ്ഒ സിനിമാ സൊല്യൂഷൻസിന്റെ മികച്ച സംരംഭമാണ് മാഗ്നോവ. തിയേറ്റർ പ്രദർശനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള, 3.91 mm പിക്സൽ പിച്ചോട് കൂടിയ 14 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുള്ള DCI അംഗീകൃത ഡയറക്ട് വ്യൂ 4K HDR എൽ.ഇ.ഡി സ്‌ക്രീനാണ് കൊച്ചിയിൽ സജ്ജീകരിച്ചിരിക്കുന്നത്. എൽ.ഇ.ഡി സ്‌ക്രീനിന് പിന്നിൽത്തന്നെ സിനിമാ സ്പീക്കറുകൾ സ്ഥാപിക്കാൻ സാധിക്കുന്ന 'അക്കൗസ്റ്റിക്-ട്രാൻസ്പരന്റ്' (Acoustic-transparent) രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന സവിശേഷത.

ഇന്ത്യയിലെ ആദ്യ മാഗ്നോവ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് LED സിനിമാ സ്‌ക്രീനുമായി മാജിക് ഫ്രെയിംസ്
ഇത് ടീസർ മാത്രം! ഏഴ് സംവിധായകർക്കൊപ്പം, ഏഴ് ശൈലികൾക്കൊപ്പം മോഹൻലാൽ

ഇത് ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും സ്ക്രീനിൽ നിന്ന് കൃത്യമായി പുറത്തുവരാൻ സഹായിക്കുകയും, കൂടുതൽ സ്വാഭാവികവും മികവുറ്റതുമായ സിനിമാനുഭവം പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നു.ഡോൾബി അറ്റ്മോസ് ഇമ്മേഴ്‌സീവ് ഓഡിയോയും പൾസ് സിനിമാ സ്പീക്കറുകളും (Pulz Cinema Speakers) ചേരുമ്പോൾ ഈ സ്‌ക്രീൻ ഒരു മികച്ച പ്രീമിയം തിയേറ്റർ അന്തരീക്ഷം സൃഷ്ടിക്കുന്നു. വലുപ്പമേറിയതും കൂടുതൽ തെളിച്ചമുള്ളതുമായ ദൃശ്യങ്ങളും സ്ക്രീനിൽ നിന്ന് നേരിട്ട് വരുന്ന ശബ്ദവും വഴി സാധാരണ സ്ക്രീനുകളിൽ നിന്നും ഹോം സ്‌ക്രീനുകളിൽ നിന്നും വ്യത്യസ്തമായ അത്യാധുനിക അനുഭവം പ്രേക്ഷകർക്ക് നൽകാൻ മാഗ്നോവയ്ക്ക് സാധിക്കും.

യുഎഫ്ഒ സിനിമാ സൊല്യൂഷൻസിന്റെ രാജ്യവ്യാപകമായ വ്യാപനത്തിന്റെ തുടക്കം കുറിക്കൽ കൂടിയാണ് കൊച്ചിയിലെ ഈ തുടക്കം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും വളർന്നുവരുന്ന ചെറിയ പട്ടണങ്ങളിലേക്കും മാഗ്നോവ എത്തിക്കുന്നതിനായി കമ്പനി തിയേറ്റർ ഉടമകളുമായി ചർച്ചകൾ നടത്തിവരികയാണ്.

ഉന്നത സാങ്കേതികവിദ്യ മെട്രോ നഗരങ്ങൾക്ക് പുറത്തേക്കും എത്തിക്കുക, ആധുനിക സിനിമാ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറ സിനിമാ പ്രദർശന ശൈലിക്ക് സംഭാവന നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

"സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കും, ഇപ്പോൾ ഡയറക്ട്-വ്യൂ എൽ.ഇ.ഡിയിലേക്കും വികസിച്ചിരിക്കുകയാണ്. ആ പരിണാമത്തിന്റെ അടുത്ത അധ്യായമാണ് മാഗ്നോവ. ഞങ്ങൾ ഒരു പുതിയ സ്‌ക്രീൻ സ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്; തികച്ചും സമാനതകളില്ലാത്ത ഒരു സിനിമാനുഭവം സൃഷ്ടിക്കുകയാണ്. തിയേറ്റർ ഉടമകൾക്ക് ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ നൽകുന്നതോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററുകളിൽ വന്ന് സിനിമ കാണാൻ ശക്തമായ ഒരു കാരണം നൽകുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള തിയേറ്റർ പങ്കാളികളുമായി ചേർന്ന് കൂടുതൽ വിപണികളിലേക്ക് പ്രീമിയം സിനിമാ സൊല്യൂഷനുകൾ എത്തിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ ആദ്യ മാഗ്നോവ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് LED സിനിമാ സ്‌ക്രീനുമായി മാജിക് ഫ്രെയിംസ്
ആക്ഷനുമായി പൃഥ്വിരാജ്, റൊമാന്റിക് കോമഡിയുമായി നിവിൻ പോളി; ആരാകും ബോക്സ് ഓഫീസിൽ ഓണം വിന്നർ?

HeyLED സപ്പോർട്ട് ചെയ്യുന്ന മാഗ്നോവയ്ക്ക് പുറമെ, ഞങ്ങളുടെ രണ്ടാമത്തെ PLF പ്രൊപ്പോസിഷനായ CINITY സപ്പോർട്ട് ചെയ്യുന്ന മാഗ്നോവയും ഞങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇത് തിയേറ്റർ ഉടമകൾക്ക് വ്യത്യസ്ത തരം പ്രീമിയം സിനിമാനുഭവങ്ങൾ ഒരുക്കാൻ സഹായിക്കും," യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് (സിനിമാ സൊല്യൂഷൻസ്) പ്രദീപ് ഷെട്ടി പറഞ്ഞു.

കൊച്ചിയിലെ അരങ്ങേറ്റത്തിന് ശേഷം, യുഎഫ്ഒ സിനിമാ സൊല്യൂഷൻസ് 'ഇന്നൊവേഷൻ പാർട്ണർ' ആയ, ഓഗസ്റ്റ് 1-ന് നടക്കുന്ന 'ബിഗ് സിനി എക്സ്പോ'യിൽ മാഗ്നോവയുടെ ഔദ്യോഗിക ഇൻഡസ്ട്രി ലോഞ്ച് നടക്കും. തിയേറ്റർ ഉടമകൾ, എക്സിബിറ്റർമാർ, സിനിമാ പ്രൊഫഷണലുകൾ, വ്യവസായ പ്രമുഖർ എന്നിവരെല്ലാം ഈ സാങ്കേതികവിദ്യ നേരിട്ട് അനുഭവിക്കാൻ അവിടെ ഒത്തുചേരും.

യുഎഫ്ഒ സിനിമാ സൊല്യൂഷൻസിനെക്കുറിച്ച് യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വർക്കിന്റെ (UFO Cine Media Network) സിനിമാ സാങ്കേതികവിദ്യ വിഭാഗമാണ് യുഎഫ്ഒ സിനിമാ സൊല്യൂഷൻസ് (UFO Cinema Solutions). പ്രീമിയം ലാർജ് ഫോർമാറ്റുകൾ, അടുത്ത തലമുറ ഡിസ്പ്ലേ സാങ്കേതികവിദ്യകൾ, ഇമ്മേഴ്‌സീവ് ഓഡിയോ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ഭാവിയിലേക്ക് സജ്ജമായ തിയേറ്ററുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും തിയേറ്റർ ഉടമകളുമായി ഇവർ പങ്കാളികളാകുന്നു.

News Malayalam 24x7
newsmalayalam.com