നവ്യക്ക് നേരെ നീണ്ട കൈ തടുത്ത് സൗബിന്‍; നടനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന സിനിമയുടെ പ്രമോഷനിടെയാണ് സംഭവം
നവ്യാ നായരും സൗബിന്‍ ഷാഹിറും പാതിരാത്രി പ്രമോഷന് എത്തിയപ്പോള്‍
നവ്യാ നായരും സൗബിന്‍ ഷാഹിറും പാതിരാത്രി പ്രമോഷന് എത്തിയപ്പോള്‍
Published on

കൊച്ചി: നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാതിരാത്രി'. റത്തീന സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ 17 ന് ആണ് പുറത്തിറങ്ങുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ സിനിമാ സംഘത്തിന്റെ ഒരു വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം.

വീഡിയോയില്‍ നവ്യ നായർക്ക് നേരെ ഒരു കൈ നീളുന്നത് കാണാം. നടിയെ സ്പർശിക്കാന്‍ എന്ന രീതിയില്‍ നീളുന്ന ആ കൈ ഒപ്പമുണ്ടായിരുന്ന സൗബിൻ ഷാഹിർ തടയുന്നു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ നടി ഞെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

നവ്യാ നായരും സൗബിന്‍ ഷാഹിറും പാതിരാത്രി പ്രമോഷന് എത്തിയപ്പോള്‍
'പേട്രിയറ്റ്' ഷൂട്ടിങ് ഇനി യുകെയില്‍; വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങള്‍

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ അഭിനേതാക്കള്‍ നേരിടുന്ന ഇത്തരം ദുരനുഭവങ്ങളില്‍ വലിയതോതില്‍ വിമർശനങ്ങളാണ് ഉയരുന്നത്. സമയോചിതമായി ഇടപെട്ട സൗബിനെ പ്രശംസിക്കുന്നവരെയും കമന്റ് സെക്ഷനില്‍ കാണാം.

മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നുണ്ട്.

നവ്യാ നായരും സൗബിന്‍ ഷാഹിറും പാതിരാത്രി പ്രമോഷന് എത്തിയപ്പോള്‍
'മോണിക്ക' ഇനി ദുല്‍ഖറിന്റെ നായിക; പൂജ ഹെഗ്ഡെയ്ക്ക് ജന്മദിനാശംസകളുമായി 'ഡിക്യൂ 41' പോസ്റ്റർ

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com