'മോണിക്ക' ഇനി ദുല്‍ഖറിന്റെ നായിക; പൂജ ഹെഗ്ഡെയ്ക്ക് ജന്മദിനാശംസകളുമായി 'ഡിക്യൂ 41' പോസ്റ്റർ

ദുല്‍ഖർ-പൂജാ ഹെഗ്ഡെ ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിങ് ഇപ്പൊൾ പുരോഗമിക്കുകയാണ്
ദുല്‍ഖർ സല്‍‌മാന്റെ 41ാം ചിത്രത്തില്‍ നായിക പൂജാ ഹെഗ്ഡെ
ദുല്‍ഖർ സല്‍‌മാന്റെ 41ാം ചിത്രത്തില്‍ നായിക പൂജാ ഹെഗ്ഡെSource: X
Published on

കൊച്ചി: ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് പൂജ ഹെഗ്ഡെ. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്‍നിര നായകന്മാർക്കൊപ്പം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട താരം അടുത്തതായി ഒന്നിക്കുന്നത് ദുല്‍ഖർ സല്‍മാന് ഒപ്പമാണ്. ദുൽഖറിനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ പൂജ ഹെഗ്ഡെയുടെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ആശംസാ പോസ്റ്റർ പുറത്ത് വിട്ടത്.

'DQ41' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എസ്എല്‍വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമിക്കുന്നത്. എസ്എല്‍വി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിങ് ഇപ്പൊൾ പുരോഗമിക്കുകയാണ്.

മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ 'DQ41' ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര തന്നെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.

ദുല്‍ഖർ സല്‍‌മാന്റെ 41ാം ചിത്രത്തില്‍ നായിക പൂജാ ഹെഗ്ഡെ
ഇതാണ് 'കിംഗ് ഖാന്‍' എന്ന വിളിക്ക് കാരണം! ഷാരൂഖിന് ചുറ്റും തടിച്ചുകൂടി ആരാധകർ, വീഡിയോ വൈറല്‍

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എല്‍വി സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com