"എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല"; മുന്നറിയിപ്പുമായി സംയുക്ത വർമ

തൻ്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടതായി നടി
നടി സംയുക്ത വർമ
നടി സംയുക്ത വർമSource: Screenshot / Facebook / Biju Menon
Published on

കൊച്ചി: വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.

"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്. സംയുക്ത വർമ എന്ന പേരില്‍ ബ്ലൂ ടിക്കോട് കൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സമൂഹ മാധ്യമങ്ങളിലും ഞാന്‍ സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോടു കൂടിയോ സമ്മതത്തോട് കൂടിയോ അറിവോട് കൂടിയോ തുടങ്ങിയിട്ടുള്ളതല്ല. ഒരുപാട് പേര് അത് ഞാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പേഴ്സണൽ മെസേജ് അയയ്ക്കുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ നടക്കുന്നതാണ്. ശ്രദ്ധിക്കുക," സംയുക്ത വർമ പറയുന്നു. നടനും പങ്കാളിയുമായ ബിജു മേനോന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ നടി പങ്കുവച്ചത്.

നടി സംയുക്ത വർമ
"നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ, അൽ പാച്ചിനോയെ ഓർത്തുപോയി"; അഭിനന്ദിച്ച് ഭദ്രൻ

സംയുക്ത വർമ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാകുന്നുണ്ട്. പല അക്കൌണ്ടുകള്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് നടി രംഗത്തെത്തിയത്. സൈബർ തട്ടിപ്പുകള്‍ നിരവധി നടക്കുന്ന കാലഘട്ടമാണിതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും നടി വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com