'ഒരു തനി നാടൻ തുള്ളൽ'; 'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'
'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക്
'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളെ വ്യത്യസ്ത ഭാവങ്ങളോടെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്.

സാധാരണക്കാർ താമസിക്കുന്ന മേത്താനം ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ-ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് 'ഓട്ടം തുള്ളലി'ൽ. കൊച്ചി നഗരത്തോട് തൊട്ടുരുമ്മി കിടക്കുന്ന പനങ്ങാട് ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക്
ഇരട്ട നികുതി: സിനിമാ സംഘടനകളെ ഈ മാസം 20ന് ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. 'ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്', 'അച്ഛാ ദിൻ', പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'പാവാട', കുഞ്ചാക്കോ ബോബൻ നായകനായ 'ജോണി ജോണി യെസ് അപ്പ', റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട 'മഹാറാണി' എന്നിവയാണ് മുൻ ചിത്രങ്ങൾ.

'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക്
"സംഗീതം മനസിലാക്കുന്നവർ തീരുമാനം എടുക്കുന്ന സ്ഥാനങ്ങളിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു"; റഹ്മാന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് ഹരിഹരൻ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ. ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്‌സിങ്- അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ.കെ., സ്റ്റിൽസ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ, പിആർഒ- വാഴൂർ ജോസ്, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com