'പേട്രിയറ്റ്' സെറ്റിൽ ഒന്നിച്ച് ബിരിയാണി രുചിച്ച് മമ്മൂട്ടിയും മോഹൻലാലും; വീഡിയോ വൈറൽ

2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക
'പേട്രിയറ്റ്' സെറ്റിൽ മോഹൻലാലും മമ്മൂട്ടിയും
'പേട്രിയറ്റ്' സെറ്റിൽ മോഹൻലാലും മമ്മൂട്ടിയുംSource: X / @FilmWoodFiscal
Published on
Updated on

കൊച്ചി: മഹേഷ് നാരായണൻ അണിയിച്ചൊരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം, 'പേട്രിയറ്റ്' ഇതിനോടകം സിനിമാ ലോകത്ത് ഏറെ ചർച്ചയായിക്കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം വിഷയം.

'പേട്രിയറ്റ്' സെറ്റിൽ, മോഹൻലാലും മമ്മൂട്ടിയും മറ്റ് അണിയറപ്രവർത്തകരും ഒന്നിച്ച് ബിരിയാണി രുചിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, നടി ഗ്രേസ് ആന്റണി എന്നിവരേയും ദൃശ്യങ്ങളിൽ കാണാം.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ നേരത്തെ ഇറങ്ങിയിരുന്നു. സ്പൈ-ആക്ഷൻ ത്രില്ലറുകളെ ഓർമിപ്പിക്കുന്നതായിരുന്നു ടീസർ. ഫഹദ് ഫാസിന്റെ നറേഷനിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും അവതരിപ്പിക്കുന്ന ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുവരും 17 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയേറ്റ്.

രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോംപിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്.

'പേട്രിയറ്റ്' സെറ്റിൽ മോഹൻലാലും മമ്മൂട്ടിയും
കമ്മാരൻ മുതൽ കൊടുമൺ പോറ്റി വരെ; മമ്മൂട്ടി എന്ന പ്രതിനായകൻ

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവരാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.

News Malayalam 24x7
newsmalayalam.com