"ആ സിനിമ 2026 ആദ്യം നടക്കേണ്ടതായിരുന്നു, പക്ഷേ..."; കൃഷാന്ദ്-മോഹൻലാൽ ചിത്രത്തെപ്പറ്റി മണിയൻപിള്ള രാജു

മണിയൻപിള്ള രാജുവാണ് കൃഷാന്ദ്-മോഹൻലാൽ ചിത്രത്തിന്റെ നിർമാണം
മണിയൻപിള്ള രാജു, മോഹൻലാൽ, കൃഷാന്ദ്
മണിയൻപിള്ള രാജു, മോഹൻലാൽ, കൃഷാന്ദ്
Published on
Updated on

കൊച്ചി: വ്യത്യസ്തമായ കഥപറച്ചിൽ രീതികൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ആസ്വാദകവൃന്ദത്തെ സമ്പാദിച്ച സംവിധായകനാണ് കൃഷാന്ദ്. മോഹൻലാലിനെ നായകനാക്കി കൃഷാന്ദ് സിനിമ എടുക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പിന്നീട് ഈ പ്രോജക്ടിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ഈ സിനിമയെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു.

"അടുത്തതായി നിർമിക്കുന്നത് മോഹൻലാൽ ചിത്രമാണ്. കൃഷാന്ദ് ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥാ ജോലികൾ നടക്കുകയാണ്. ആദ്യം ഒരു തിരക്കഥ എഴുതിയിരുന്നു. എന്നാൽ, അടുത്തിടെ ഇറങ്ങിയ വേറൊരു പടത്തിലെ കഥാപാത്രത്തിന് മോഹൻലാലിന്റെ കഥാപാത്രവുമായി സാദൃശ്യമുള്ളതായി തോന്നി. അതുകൊണ്ട് അത് മാറ്റിവച്ചു. അല്ലെങ്കിൽ ആ സിനിമ ഈ വർഷം ആദ്യം നടക്കുമായിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയി സിനിമ തുടങ്ങും, എന്നായിരുന്നു മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ.

മണിയൻപിള്ള രാജു, മോഹൻലാൽ, കൃഷാന്ദ്
കൃഷാന്ദ് ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഒടിടിയിൽ

'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ആണ് ഒടുവിൽ പുറത്തിറങ്ങിയ കൃഷാന്ദ് ചിത്രം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആയിരുന്നു നിർമാണം. 'വൃത്താകൃതിയിലെ ചതുരം', 'ആവാസവ്യൂഹം', 'പുരുഷ പ്രേതം' എന്നീ വൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണിത്. 2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

മണിയൻപിള്ള രാജു, മോഹൻലാൽ, കൃഷാന്ദ്
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: മോഹന്‍ലാല്‍ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

രജിഷാ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com