"പങ്കാളിക്ക് ജോലി വേണമെന്നില്ല, അയാള്‍ക്കായി പാചകം ചെയ്യാനും തയ്യാർ"; 800 സാരികളും ഏഴ് പെട്ടി ആഭരണങ്ങളുമായി ബിഗ് ബോസ് ഹൗസിലെത്തിയ കോടീശ്വരി

ബിഗ് ബോസിലെ തന്യയുടെ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുകയാണ്
ബിഗ് ബോസ് താരം തന്യ മിത്തല്‍
ബിഗ് ബോസ് താരം തന്യ മിത്തല്‍Source: X
Published on

മുംബൈ: തൊഴില്‍രഹിതനായ ഒരാളെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കോടീശ്വരിയായ ബിഗ് ബോസ് താരം. ഗ്വാളിയാറില്‍ നിന്നുള്ള സംരംഭകയും ഹിന്ദി ബിഗ് ബോസ് 19 മത്സരാർഥിയുമായി തന്യ മിത്തലാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ബിഗ് ബോസിലെ തന്യയുടെ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുകയാണ്.

തനിക്ക് 26,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുണ്ടെന്നും 800 ജീവനക്കാരുണ്ടെന്നും തന്യ പറഞ്ഞത് ബിഗ് ബോസ് ആരാധകർ ചർച്ചയാക്കിയിരുന്നു. നിരവധി അംഗരക്ഷകരുണ്ടെന്നും ഒരു കോടീശ്വരയാണെന്നും തന്യ നിരന്തരം അവകാശപ്പെടാറുണ്ട്. എന്നാല്‍ പഴയൊരു അഭിമുഖത്തില്‍ തന്റെ ഭാവി വരനെപ്പറ്റി തന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍.

ന്യൂസ്‌കൂപ്പിന് നൽകിയ ഒരു അഭിമുഖത്തിലാണ് 'തൊഴിലില്ലാത്ത' പുരുഷനെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് തന്യ പറഞ്ഞത്. "ഈ ലോകത്തില്‍ എനിക്ക് ചേർന്ന പുരുഷനുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിൽ എനിക്ക് വിരോധമില്ല. പരസ്യമായി അവന്റെ കാലുകൾ അമർത്തുന്നതിനോ തൊടുന്നതിനോ എനിക്ക് വിരോധമില്ല. ഒരു ബന്ധത്തിൽ, ചെറുതെന്നും വലുതെന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്," തന്യ പറയുന്നു.

ബിഗ് ബോസ് താരം തന്യ മിത്തല്‍
ഇതായിരുന്നല്ലേ ആ സര്‍പ്രൈസ്, ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബേസിലും ഡോ. അനന്തുവും

'നിരാശയായ പ്രണണയിനി' എന്നാണ് തന്യ സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ മുൻ കാമുകനുവേണ്ടി താൻ ചെയ്ത കാര്യങ്ങളും ഈ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നുണ്ട്. "എന്റെ കാമുകൻ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവന്റെ കൈ തുടയ്ക്കാൻ ഞാൻ ചൂടുള്ള ടവ്വൽ കൊണ്ടുകൊടുക്കുമായിരുന്നു. എന്റെ ഭർത്താവിനോടും ഞാൻ അങ്ങനെ തന്നെ ചെയ്യും. എന്റെ ഭർത്താവിനെ രാജകീയമായി പരിചരിക്കണമെന്നാണ് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നത്," തന്യ അഭിമുഖത്തില്‍ പറയുന്നു.

ഒരു ധനികനെ വിവാഹം കഴിക്കാൻ എന്തുകൊണ്ടാണ് താല്‍പ്പര്യമില്ലാത്തതെന്നും തന്യ വിശദീകരിക്കുന്നുണ്ട്. “ഇന്ന് എനിക്ക് മൂന്ന് ഫാക്ടറികൾ സ്വന്തമായുണ്ട്. ആവശ്യത്തിന് പണമുണ്ട്. മറ്റാരെങ്കിലും എനിക്ക് വേണ്ടി സമ്പാദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഭർത്താവിന് വേണ്ടി പാചകം ചെയ്യുന്നതിനൊപ്പം ഞാൻ സമ്പാദിക്കും. എനിക്ക് എല്ലാ വീട്ടുജോലികളും അറിയാം. സ്ത്രീവാദത്തിന്റെ പേരിൽ നമ്മൾ നമ്മുടെ ഭർത്താക്കന്മാരെ മറികടക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഇത് തെറ്റാണ്. സീതാദേവി ശ്രീരാമന്റെ കാൽ തൊട്ടു പ്രാർത്ഥിച്ചിരുന്നു," തന്യ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് താരം തന്യ മിത്തല്‍
"വിവാഹമോചനം ഒരിക്കലുമൊരു പരാജയമല്ല"; നടി ശാലിനിയുടെ ഡിവോഴ്സ് സെലിബ്രേഷൻ ചിത്രങ്ങൾ വൈറലാകുന്നു

തന്നെ കുടുംബാംഗങ്ങള്‍ 'ബോസ്' എന്നാണ് വിളിക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള തന്യയുടെ പരാമർശങ്ങള്‍ ഓണ്‍ലൈനില്‍ ട്രോള്‍ പെരുമഴ ആകുമ്പോഴാണ് പഴയ അഭിമുഖം പൊന്തിവന്നിരിക്കുന്നത്. തന്റെ വീട് സെവന്‍ സ്റ്റാർ ഹോട്ടലിന് സമാനമാണ്, ഒരു മുഴുവന്‍ ഫ്ലോർ തന്റെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത് എന്നിങ്ങനെ പോകുന്നു തന്യയുടെ വീമ്പ് പറച്ചിലുകള്‍. 800 സാരികളും ഏഴ് പെട്ടികളിലായി ആഭരണങ്ങളും രണ്ട് സ്യൂട്ട്കേസുകളുമായാണ് താരം ബിഗ് ബോസ് ഹൗസിലെത്തിയത്. തന്യയുടെ മഹാകുംഭ മേള വീഡിയോ വൈറലായിരുന്നു. മൗനി അമാവാസിയിലെ തിക്കും തിരക്കും വിശദീകരിക്കുന്നതായിരുന്നു ഈ വീഡിയോ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com