ജോർജുകുട്ടി മിന്നിച്ചോ? 'തുടരും' റെക്കോർഡ് മറികടുന്നു; 'ദൃശ്യം 3' ആദ്യ ദിന കളക്ഷൻ ഇങ്ങനെ

ജീത്തു ജോസഫ് - മോഹൻലാൽ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്
മോഹൻലാൽ
മോഹൻലാൽ
Published on
Updated on

കൊച്ചി: ബോക്സ് ഓഫീസിലെ തന്റെ സ്വാധീനം വീണ്ടും വ്യക്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. 'ദൃശ്യം 3'യിലൂടെ തന്റെ തന്നെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് നടൻ. ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ അദ്യ ദിനം എറ്റവും കുടുതൽ ടിക്കറ്റുകൾ വിറ്റുപോയ മലയാള ചിത്രത്തിന്റെ റെക്കോർഡ് ഇനി 'ദൃശ്യം 3'ക്ക് സ്വന്തം. 'തുടരും', 'എമ്പുരാൻ' എന്നീ ചിത്രങ്ങളെ മറികടന്നാണ് ഈ നേട്ടം.

ആദ്യദിനം മാത്രം ബുക്ക് മൈ ഷോയിലൂടെ 'ദൃശ്യം 3'യുടെ 5.87 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച 'തുടരും' ആണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്തുള്ള 'എമ്പുരാൻ' സിനിമയുടെ 3.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 5,506 ഷോകളിൽ നിന്നായി 15.85 കോടി രൂപയാണ് സിനിമയുടെ റിലീസ് ദിനത്തിലെ നെറ്റ് കളക്ഷൻ. 18.37 കോടി രൂപയാണ് ഇന്ത്യൻ ഗ്രോസ്. ഓവർസീസ് ഗ്രോസ് 30 കോടി രൂപയും. ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 48.37 കോടി രൂപയായെന്നാണ് റിപ്പോർട്ട്.

മോഹൻലാൽ
Drishyam 3 Review | ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ മോഹൻലാലിൽ ഭ​ദ്രം, പക്ഷേ...

മോഹൻലാലിന്റെ ജന്മദിനത്തിലാണ് 'ദൃശ്യം 3' തിയേറ്ററുകളിലേക്ക് എത്തിയത്. ജീത്തു ജോസഫ് - മോഹൻലാൽ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. ആരാധകർക്കൊപ്പം സിനിമ കാണാൻ എറണാകുളം കവിത തിയേറ്ററിൽ നടനും എത്തിയിരുന്നു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. 'ദൃശ്യം 3' ഹിന്ദി പതിപ്പിന്‍റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സിനിമയുടെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ അവകാശങ്ങൾ വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 350 കോടി രൂപയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് സൂചന. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

News Malayalam 24x7
newsmalayalam.com